Set us Home Page

‘അവര്‍ ഭാഗ്യവാന്‍മാര്‍, ഞങ്ങള്‍ക്കതിന് സാധിച്ചില്ലല്ലോ, ജയിലും പോലീസ് സ്‌റ്റേഷനും വെറും ഇടത്താവളം… ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ ഹംസയുടെ വാക്കുകള്‍ കേട്ട പോലീസ് ഞെട്ടി

ക​ണ്ണൂ​ർ:”​കേ​ര​ള​ത്തി​ൽ നി​ന്നും ഐ​എ​സി​ൽ ചേ​രാ​ൻ പോ​യ​വ​രി​ൽ ചി​ല​ർ വി​ശു​ദ്ധ​യു​ദ്ധ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​താ​യി അ​റി​ഞ്ഞു. അ​വ​ർ ഭാ​ഗ്യ​വാ​ൻ​മാ​ർ. ഞ​ങ്ങ​ൾ​ക്ക് അ​തി​ന് സാ​ധി​ച്ചി​ല്ല​ല്ലോ. അ​തോ​ർ​ത്തു ദുഃ​ഖി​ക്കു​ന്നു…’ ഐ​എ​സ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ ത​ല​ശേ​രി​യി​ലെ ഹം​സ​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഹം​സ അ​ന്വ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഇ​ക്കാ​ര്യ​ങ്ങ​ൾ പറഞ്ഞത്. മ​റ്റു​ള്ള പ്ര​തി​ക​ൾ​ക്കും ഇ​തേ ചി​ന്താ​ഗ​തി ത​ന്നെ​യാ​ണു​ള്ള​തെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ‍​യു​ന്നു.

ഇ​വി​ടെ​യു​ള്ള കേ​സു​ക​ളും മ​റ്റും കാ​ര്യ​മാ​ക്കു​ന്നി​ല്ല. ജ​യി​ൽ​വാ​സ​വും പോ​ലീ​സ് സ്റ്റേ​ഷ​നും വെ​റും ഇ​ട​ത്താ​വ​ള​ങ്ങ​ൾ മാ​ത്രം. അ​തു​കൊ​ണ്ട് ഭ​യ​മി​ല്ല. സി​റി​യ​യി​ൽ നി​ന്നും വി​ശു​ദ്ധ​യു​ദ്ധം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ കൊ​ല ചെ​യ്യ​പ്പെ​ട്ടാ​ൽ നേ​രി​ട്ടു സ്വ​ർ​ഗ​ത്തി​ൽ പോ​കാ​മെ​ന്നു വി​ശ്വ​സി​ക്കു​ന്ന​താ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ർ‌ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്നു.

ചോ​ദ്യം​ചെ​യ്യ​ലി​ൽ യാ​തൊ​രു ഭാ​വ​പ്പ​ക​ർ​ച്ച​യും ഇ​ല്ലാ​തെ​യാ​ണ് ഇ​വ​ർ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ന​ല്ല വാ​ഗ്മി​യാ​യ ഹം​സ​യ്ക്ക് ബ​ഹ്റൈ​ൻ ഗ്രു​പ്പു​മാ​യി ന​ല്ല ബ​ന്ധ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. അ​വി​ടെ​യു​ള്ള അ​ൽ അ​ൻ​സാ​ർ സെ​ന്‍റ​റി​ലാ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി സി​റി​യ​യി​ലേ​ക്ക് ക​യ​റ്റി വി​ടു​ന്ന​തെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇ​വ​ർ​ക്ക് ഐ​എ​സു​മാ​യി ബ​ന്ധി​ക്കു​ന്ന നി​ര​വ​ധി തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഐ​എ​സി​ൽ ചേ​ർ​ന്ന ക​ണ്ണൂർ സ്വ​ദേ​ശി​ക​ളു​ടെ ശ​ബ്ദ​രേ​ഖ​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. നൂറി​ല​ധി​കം സ​ന്ദേ​ശ​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ എ​ത്തി​യ​ത്. അ​തി​ൽ ഭ​ർ​ത്താ​വ് കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ നി​സ​ഹാ​യാ​വ​സ്ഥ​യും യു​ദ്ധ​ത്തി​ന് ത​യാ​റെ​ടു​ത്തു​നി​ൽ​ക്കു​ന്ന​വ​രു​മു​ണ്ട്. ത​ല​ശേ​രി മു​ഴ​പ്പി​ല​ങ്ങാ​ട് തൗ​ഫീ​ക്കി​ലെ യു.​കെ.​ഹം​സ (57), ത​ല​ശേ​രി കോ​ർ​ട്ട് കോം​പ്ല​ക്സ് സൈ​നാ​സി​ലെ മ​നാ​ഫ് റ​ഹ്മാ​ൻ(42), മു​ണ്ടേ​രി കൈ​പ്പ​ക്ക​യി​ൽ ബൈ​ത്തു​ൽ ഫ​ർ​സാ​ന​യി​ലെ മി​ഥി​ലാ​ജ് (26), ചെ​ക്കി​ക്കു​ള​ത്തെ കെ.​വി. അ​ബ്ദു​ൾ റ​സാ​ക്ക് (34), മു​ണ്ടേ​രി പ​ട​ന്നോ​ട്ടു​മൊ​ട്ട​യി​ലെ എം.​വി.​റാ​ഷി​ദ് (24) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഈ​യാ​ഴ്ച​യോ​ടെ ഇ​വ​രു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS