ഹാൻസ് ബസ്…! ബസുകളിൽ കയറുന്ന വിദ്യാർഥികൾക്ക് ലഹരി വസ്തുക്കൾ വിറ്റിരുന്ന സംഘത്തെ പോലീസ് പിടികൂടി; പേപ്പറിൽ പൊതിഞ്ഞ് നിലയിൽ ടൂൾ ബോക്സിൽ നിന്നാണ് ഹാൻസ് പിടികൂടിയത്

hans-arrest-busdriverക​ടു​ത്തു​രു​ത്തി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി വ​സ്തു​ക്ക​ൾ വി​റ്റി​രു​ന്ന കേ​സി​ൽ പി​ടി​യി​ലാ​യ ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു​പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. വെ​ള്ളൂ​ർ എ​സ്ഐ കെ.​ആ​ർ. മോ​ഹ​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളൂ​ർ-​കോ​ട്ട​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ബ​സി​ലെ ഡ്രൈ​വ​റാ​യ വെ​ള്ളൂ​ർ നെ​ടും​പ​റ​ന്പി​ൽ ജോ​ബി​ൻ (31), ക​ണ്ട​ക്ട​ർ പെ​രു​വ വ​ടു​കു​ന്ന​പ്പു​ഴ പാ​ച്ചി​ത്താ​ഴ​ത്ത് ജി​തി​ൻ​മോ​ൻ (22), ഇ​തേ ബ​സി​ലെ മ​റ്റൊ​രു ഡ്രൈ​വ​റാ​യി​രു​ന്ന ഞീ​ഴൂ​ർ പാ​റ​യ്ക്ക​ൽ ജോ​യി ജോ​സ​ഫ് (54) എ​ന്നി​വ​രാ​ണ് പി​ടി​യിലായത്. ബ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ വെ​ള്ളൂ​രി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​ക്കു പോ​കും​വ​ഴി എ​ച്ച്എ​ൻ​എ​ലി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് ബ​സ് ത​ട​ഞ്ഞു നി​ർ​ത്തി മൂ​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വെ​ള്ളൂ​ർ പെ​രു​വ, ക​ടു​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്കൂ​ളു​ക​ളി​ലെ  വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മൂ​വ​രും ല​ഹ​രി ഉ​ൽ​പ​ന്ന​മാ​യ ഹാ​ൻ​സ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഓ​രോ പാ​യ്ക്ക​റ്റു​ക​ളാ​യി​ ഹാ​ൻ​സു​ക​ൾ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ് വ​ണ്ടി​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. നൂ​റോ​ളം പാ​യ്ക്ക​റ്റ് ഹാ​ൻ​സും ഇ​ന്ന​ലെ ബ​സി​നു​ള്ളി​ൽ നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ബ​സി​നു​ള്ളി​ലെ ടൂ​ൾ ബോ​ക്സി​നു​ള്ളി​ൽ നി​ന്നും മൂ​വ​രു​ടെ​യും കൈ​യ്യി​ൽ നി​ന്നു​മാ​ണ് ഹാ​ൻ​സ് പി​ടി​കൂ​ടി​യ​ത്.

ജോ​യി ജോ​സ​ഫാ​ണ് ബാം​ഗ്ലൂ​രി​ൽ നി​ന്നും ഹാ​ൻ​സ് ഇ​വി​ടെ എ​ത്തി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​ബ​സി​ൽ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ പ​രാ​തി ല​ഭി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ബ​സും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​എ​സ്ഐ​മാ​രാ​യ സോ​ണി ജോ​സ​ഫ്, ഡി.​ശ​ശീ​ന്ദ്ര​ൻ, പി​ആ​ർ​ഒ ടി.​ആ​ർ. മോ​ഹ​ന​ൻ, സി​പി​ഒ സാ​ജു എ​ന്നി​വ​രാ​ണ് എ​സ്ഐ​ക്കൊ​പ്പം പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts