സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ വാ​ട്സ്ആപ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല വീ​ഡി​യോ; ഗ്രൂ​പ്പ് നീ​ക്കം ചെ​യ്തു; പ്രതിഷേധം വ്യാപകം

പാ​റ​ശാ​ല : പാ​റ​ശാ​ല എം​എ​ൽ​എ സി.​കെ. ഹ​രീ​ന്ദ്ര​ന്‍റെ വാ​ട്സ് ആപ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രൂ​പ്പ് നീ​ക്കം ചെ​യ്തു. വീ​ഡി​യോ വ​ന്ന​തോ​ടെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി.

പാ​റ​ശാ​ല എം​എ​ൽ​എ ആ​ൻ​ഡ് പീ​പ്പി​ൾ എ​ന്ന​പേ​രി​ൽ മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​മു​ന്പാ​ണു വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ആ​രം​ഭി​ച്ച​ത്. സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത രാ​ഷ്ട്രീ​യ​ക്കാ​രും, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ,മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രും പൊ​തു​ജ​ന​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണ് ഗ്രൂ​പ്പ് .

നി​ര​വ​ധി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് അ​ശ്ലീ​ല വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നു വീ​ഡി​യോ ഡി​ലീ​റ്റ് ചെ​യ്യു​വാ​ൻ അ​ഡ്മി​ൻ പാ​ന​ൽ, പോ​സ്റ്റു​ചെ​യ്ത വ്യ​ക്തി​യോ​ട് ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് അ​തി​നു സാ​ധി​ച്ചി​ല്ല.

ഇ​ത് വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം വോ​യി​സ് സ​ന്ദേ​ശം അ​യ​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഡ്മി​ൻ പാ​ന​ൽ ഗ്രൂ​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ പൊ​തു​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​വാ​ൻ വേ​ണ്ടി​യാ​ണ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​ത്. എം​എ​ൽ​എ​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളാ​ണ് ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​ൻ പാ​ന​ൽ.

ആ​നാ​വൂ​രി​ലെ ഒ​രു സി​പി​എം അം​ഗ​മാ​ണ് വാ​ട്സ​പ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത്. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ ജ​ന​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട കാ​ര്യം അ​റി​യി​ക്കു​വാ​ൻ വേ​ണ്ടി​യാ​ണ് ഗ്രൂ​പ്പ് തു​ട​ങ്ങി​യ​തെ​ന്നും അം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നും സം​ഭ​വം ശ്ര​ദ്ധ​യി​ൽ പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നീ​ക്കം ചെ​യ്യു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും സി. ​കെ . ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

Related posts