ഹ​രി​പ്പാ​ട്ട് സൂ​പ്പ​ർ​ഫാ​സ്റ്റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു: അപകടത്തിൽ പരിക്കേറ്റവരെ പ്രഥമശിശ്രൂഷനൽകി വിട്ടയച്ചു; ഗുരുതര പരിക്കേറ്റ ലോ​റി ഡ്രൈ​വ​ർ​ ശക്തിയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ നാ​ര​ക​ത്ത​റ​യി​ൽ സൂ​പ്പ​ർ ഫാ​സ്റ്റ് ബസും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ലോറി ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ബ​സ് ക​ണ്ട​ക്ട​റും യാ​ത്ര​ക്കാ​ര​നും ബൈ​ക്ക് യാ​ത്രി​ക​നു​മ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​സാ​ര​പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ 6.30 ന് ​ആ​യി​രു​ന്നു അ​പ​ക​ടം.തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രേ​ക്കു പോ​യ സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ്സി​ന്‍റെ മു​ൻ​വ​ശ​ത്ത് ത​മി​ഴ്നാ​ട് നാ​മ​ക്ക​ല്ലി​ൽ നി​ന്ന് കാ​യം​കു​ള​ത്തേ​ക്ക് മു​ട്ട​ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യെ തു​ട​ർ​ന്ന് നി​ന്നു പോ​യ സൂ​പ്പ​ർ​ഫാ​സ്റ്റി​ന്‍റെ പി​ന്നി​ൽ മോ​ട്ടോ​ർ ബൈ​ക്കും ഇ​ടി​ച്ചു ക​യ​റി. മു​ട്ട ലോ​റി​യു​ടെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​ർ ശ​ക്തി (45)യെ ​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ത​ഴ​വ സ്വ​ദേ​ശി രാ​ജീ​വ്, ബ​സ് ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ, യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. ഇ​വ​രെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി വി​ട്ട​യ​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. ഹൈ​വേ പോ​ലീ​സും ഹ​രി​പ്പാ​ട് പോ​ലീ​സും ചേ​ർ​ന്ന് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. നാ​ര​ക​ത്ത​റ ഡാ​ണാ​പ്പ​ടി മാ​ർ​ക്ക​റ്റ് റോ​ഡ് വ​ഴി​യും ഡാ​ണാ​പ്പ​ടി പാ​തി​രം​കു​ള​ങ്ങ​ര റോ​ഡ് വ​ഴി​യും വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ട്ടു. ദേ​ശീ​യ പാ​ത​യി​ൽ ഈ ​ഭാ​ഗ​ത്ത് ര​ണ്ടാ​ഴ്ച​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. ര​ണ്ടാ​ഴ്ച മു​ന്പു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചി​രു​ന്നു.

Related posts