വനിതാ പ്രസിഡന്‍റിന്‍റെ നാട്ടിൽ..! ഹർത്താൽ ദിനത്തിൽ വാഹനത്തിലെത്തിയ കോൺഗ്ര സുകാർ ഓട്ടോറിക്ഷയിലെത്തിയ ഗ​ർ​ഭി​ണി​യെ​യും കു​ടും​ബ​ത്തെ​യും ഇ​റ​ക്കി​വി​ട്ടു 

കൊ​ല്ലം: ഓ​ട്ടോ ത​ട​ഞ്ഞു​നി​ർ​ത്തി ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ​യും കു​ടും​ബ​ത്തെ​യും ഇ​റ​ക്കി​വി​ട്ട​തായി പരാതി. കു​ണ്ട​റ​യി​ൽ നി​ന്നും കൊ​ല്ലം വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ന്ന യു​വ​തി​യെ​യും മ​ക​നെ​യും അ​മ്മ​യെ​യു​മാ​ണ് ക​ട​പ്പാ​ക്ക​ട- ചി​ന്ന​ക്ക​ട റോ​ഡി​ൽ ഉ​പാ​സ​ന ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ബൈ​ക്കി​ലെ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ ത​ട​യു​ക​യും ഓ​ട്ടോ​യി​ൽ നി​ന്നും ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്ത​തായി പറയുന്നത്.

രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. തു​ട​ർ​ന്ന് ഇ​വ​രെ മ​റ്റൊ​രു ഓ​ട്ടോ ഡ്രൈ​വ​ർ ആ​ശ്രാ​മം റോ​ഡി​ലൂ​ടെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​ക്ക് സ​മീ​പം എ​ത്തി​ച്ചു. തി​രി​കെ​വ​ന്ന ഓ​ട്ടോ ചി​ന്ന​ക്ക​ട​യി​ൽ യു​ഡി​എ​ഫു​കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ മ​ർ​ദി​ച്ചതായും പരാതി യുണ്ട്.

പോ​ള​യ​ത്തോ​ട് വ​യ​ലി​ത്തോ​പ്പി​ൽ എം ​എ​ച്ച് ഷി​ബു​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. ഷി​ബു കൊ​ല്ലം ഈ​സ്റ്റ് പോലീസിൽ പ​രാ​തി ന​ൽ​കി.

Related posts