പ്രമേഹമുളളവര്‍ക്ക്… ഒന്നിനോടും ‘നോ’ പറയുന്നില്ല

helth_2017march08ha1

ശർക്കര ചേർത്തു തയാറാക്കുന്ന അട, കൊഴുക്കട്ട തുടങ്ങിയവ പ്രമേഹരോഗികൾക്കു പാടില്ല. നേരിട്ടുള്ള പഞ്ചസാര പ്രമേഹ രോഗികൾക്ക് അനുവദനീയമല്ല. വല്ലപ്പോഴും ഒരാഗ്രഹത്തിൻറെ പേരിൽ അല്പം കഴിക്കുന്നതു കൊണ്ടു കുഴപ്പമില്ല. ഒന്നിനോടും നോ എന്നു പറയുന്നില്ല. തൊടാൻ പാടില്ല എന്നു പറയുന്നില്ല.

മുൻകാലങ്ങളിലാണ് പ്രമേഹബാധിതർക്ക് നിയന്ത്രണങ്ങളുടെ, വിലക്കുകളുടെ നെടുനീളൻ ലിസ്റ്റ് കൊടുത്തിരുന്നത്. ഇപ്പോൾ അതു തൊടരുത്, ഇതു പാടില്ല എന്നൊക്കെ പറയുന്നില്ല. പകരം, അത്തരം ഒരു വിഭവം ഒരുദിവസം കഴിച്ചാൽ മറ്റുളള ഭക്ഷണങ്ങളിൽ നിയന്ത്രണം പാലിച്ച് അധിക കലോറി ശരീരത്തെിലത്തുന്നതു തടയണം.

വണ്ണം കൂടിയാലും കുറഞ്ഞാലും…

പ്രമേഹബാധിതരായ വണ്ണമുളളവർ വണ്ണം കുറയ്ക്കണം. വണ്ണം കുറവുളളവർ അതു കൂട്ടേണ്ടേതുണ്ട്. നോർമൽ വണ്ണം ഉളളവർ അതു നിലനിർത്തേണ്ടതുണ്ട്. ചിലതരം പ്രമേഹമുളളവർ തീരെ മെലിഞ്ഞുപോകും. അവർക്കു വണ്ണം കൂട്ടി നോർമൽ ശരീരഭാരത്തിലേക്ക് എത്തേണ്ടതുണ്ട്. വണ്ണം കൂടുതലുളളവർ അതു കുറയ്ക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കുന്പോൾത്തന്നെ ഇൻസുലിൻറെ അളവും മരുന്നിൻറെ ഡോസേജും കുറയ്ക്കാനാകും.

വ്യായാമം, ആഹാരനിയന്ത്രണം… ഫലം കണ്ടില്ലെങ്കിൽ

ഫാസ്റ്റിംഗിനുശേഷം രക്‌തത്തിലെ ഗ്ലൂക്കോസ് തോത് 70–100 മില്ലിഗ്രാം/ഡെസിലിറ്റർ ആയിരിക്കണം.(110 വരെ ആകാം എന്നത് പഴയ നോർമൽ നില). ഭക്ഷണത്തിനു ശേഷം അതു 140 ൽ കൂടാൻ പാടില്ല. ഫാസ്റ്റിംഗിൽ 125 എത്തിയാൽ മരുന്നുകൾ തുടങ്ങണം. നോർമൽ കടന്നു 110 ൽ എത്തിയാലും പെട്ടെന്നു മരുന്നു നിർദേശിക്കില്ല. പകരം ആഹാരക്രമത്തിൽ ശ്രദ്ധിച്ചും വ്യായാമത്തിലൂടെയും മധുരം കുറച്ചും നോർമലിൽ മടങ്ങിയെത്താനുളള ശ്രമം നടത്താൻ നിർദേശിക്കും. എന്നിട്ടും 124 മില്ലിഗ്രാം/ഡെസിലിറ്ററിൽത്തന്നെ നിൽക്കുകയാണെങ്കിൽ മരുന്നു കഴിക്കാൻ നിർദേശിക്കും.

നടപ്പ് മികച്ച വ്യായാമരീതി

വ്യായാമം ചെയ്താൽ ഇൻസുലിൻ കൂടുതലായി ഉത്പാദിപ്പിക്കും. വയറു കുറയും. നടപ്പാണ് എല്ലാവർക്കും ചെയ്യാവുന്ന മികച്ച വ്യായാമരീതി. ഏതുപ്രായത്തിലുളളവർക്കും അതു സാധ്യമാകും.

വിവരങ്ങൾ: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്.

Related posts