വേനൽക്കാല ഭക്ഷണം

sthree_2017apri08qa1വർഷത്തിൽ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയാണ് വേനൽക്കാലം. വേനൽക്കാലത്ത് ശരീരത്തിനു തണുപ്പു പ്രധാനം ചെയ്യുന്ന ഭക്ഷണക്രമമാണു പാലിക്കേണ്ടത്. എളുപ്പത്തിൽ പാചകം ചെയ്തെടുക്കാവുന്ന ആറു വേനൽക്കാല പാചകക്കുറിപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ശരീരത്തിനുവേണം സംരക്ഷണം

വേനൽക്കാലത്ത് അന്തരീക്ഷത്തിലെ ചൂട് വർധിക്കുന്നതിനനുസരിച്ചു ശരീരത്തിലെ ജലാംശം വിയർപ്പായി നഷ്ടപ്പെടുന്നു. ഈ പ്രക്രിയ മൂലം ശരീരം തണുക്കുകയും കൊടുംചൂടിൽ നിന്നും സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ ജലം നഷ്ടമാകുന്നതോടൊപ്പം ശരീരത്തിൽ നിന്നും പ്രധാന ലവണങ്ങളായ സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയവയും നഷ്ടപ്പെടുന്നുണ്ട്. അതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും ഉപ്പ് ചേർന്ന പാനീയങ്ങളായ മോരും വെള്ളം, നാരങ്ങാ വെള്ളം, കഞ്ഞിവെള്ളം എന്നിവ ധാരാളമായി ഉപയോഗിക്കണം. ഇതു ശരീരത്തിലെ ജലത്തിെൻറയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. ഈ സന്തുലിതാവസ്ഥ നിലനിർത്തിയില്ലെങ്കിൽ അതു ശരീരത്തിലെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ബാധിക്കുകയും ജീവനുതന്നെ അപകടം സംഭവിക്കാൻ സാധ്യതയുളള അവസ്ഥയായ നിർജ്ജലീകരണത്തിന് ഇടയാക്കുകയും ചെയ്യും.

പഴച്ചാറുകളെക്കാൾ നല്ലത് പഴം

വേനൽക്കാലത്ത് ശരീരത്തിനു തണുപ്പ് പ്രദാനം ചെയ്യുന്ന രീതിയിലുള്ള ഭക്ഷണക്രമം പാലിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിനായി വെള്ളം ധാരാളം അടങ്ങിയിുള്ള പച്ചക്കറികളും പഴവർഗങ്ങളും (വെള്ളരിക്ക, കുന്പളങ്ങ, കാരറ്റ്, നെല്ലിക്ക, നാരങ്ങ, തക്കാളി, പൈനാപ്പിൾ, തണ്ണിമത്തൻ, ഓറഞ്ച്, മുസംബി, മുന്തിരങ്ങ, ഇളനീർ) നിത്യവുമുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.

പഴച്ചാറുകളേക്കാൾ പഴമായി തന്നെ ഉപയോഗിക്കുന്പോൾ നാരു നഷ്ടപ്പെടുന്നില്ല. ഇതുകൂടാതെ ഉൗർജ്ജവും നിയന്ത്രിച്ചു നിർത്താൻ സഹായകമാണ്. അതിനാൽ അമിതവണ്ണമുള്ളവർ, പ്രമേഹരോഗികൾ, അമിത കൊളസ്ട്രോൾ ഉള്ളവർ ഈ രീതിയിൽ തന്നെ പഴങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണം.

മാംഗോ ശ്രീകണ്‍ഡ്

ആവശ്യമുള്ള സാധനങ്ങൾ
നന്നായി പഴുത്ത മാന്പഴം (ഇടത്തരം വലുപ്പത്തിലുള്ളത്) 34 എണ്ണം
പുളിയില്ലാത്ത കട്ട തൈര് (കൊഴുപ്പു കൂടിയ പാൽ ഉപയോഗിച്ചുണ്ടാക്കിയത് ഏകദേശം 1 ലിറ്റർ) രണ്ട് കപ്പ്
പഞ്ചസാര ആവശ്യത്തിന്
ബദാം(തരിയായി പൊടിച്ചത്) 20 ഗ്രാം.

തയാറാക്കുന്ന വിധം
മാന്പഴം ചെറുതായി മുറിച്ചു വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചു പൾപ്പാക്കി വയ്ക്കുക. തൈര് ഒരു ചെറിയ കഷ്ണം തുണിയിൽ അരിച്ച് ഏകദേശം ഒരു മണിക്കൂർ തൂക്കിയിതിനു ശേഷം മറ്റൊരു ബൗളിലേക്കു പകർത്തുക.(തൈരിൽ നിന്നുള്ള ജലാംശം പൂർണമായും കളയുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്). തൈര് ഒഴിച്ചുവച്ചിരിക്കുന്ന ബൗളിലേക്കു പഞ്ചസാര ഇട്ട് നന്നായി അടിക്കുക. ഇതിലേക്കു പൾപ്പാക്കി വച്ചിരിക്കുന്ന മാന്പഴം കുറേശ്ശേ ചേർത്തു യോജിപ്പിക്കണം. അലങ്കാരത്തിനായി പൊടിച്ചുവച്ച ബദാം വിതറി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചതിനു ശേഷം ഐസ്ക്രീം ബൗളിലേക്കു പകർത്തി വിളന്പുക.

||

ടു ഇൻ വണ്‍ സാലഡ്

ആവശ്യമുള്ള സാധനങ്ങൾ
പച്ചക്കറികൾ
കാരറ്റ് 100 ഗ്രാം
വെള്ളരിക്ക 100 ഗ്രാം
കാപ്സിക്കം 1 എണ്ണം
സവാള 2 എണ്ണം

പഴങ്ങൾ
ആപ്പിൾ 1 എണ്ണം
പൈനാപ്പിൾ 100 ഗ്രാം
പേരയ്ക്കാ 1 എണ്ണം
മാങ്ങ(മൂത്തത്) 1 എണ്ണം.

തയാറാക്കുന്ന വിധം
പഴങ്ങളും പച്ചക്കറികളും ഒരേ വലിപ്പത്തിലും നീളത്തിലും അരിയുക(ഒന്നര ഇഞ്ച് നീളത്തിലും അര ഇഞ്ച് കനത്തിലും). ഒരു സാലഡ് ബൗളിലേക്കു മുറിച്ചുവച്ച പഴങ്ങളും പച്ചക്കറികളും പകർത്തി മുളകുപൊടി, കുരുമുളകുപൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

കരിക്ക് ഷെയ്ക്ക്

ആവശ്യമുള്ള സാധനങ്ങൾ
ഇളം കരിക്ക് ഒന്ന്
കണ്‍ഡൻസ്ഡ് മിൽക്ക് രണ്ട് ടേബിൾസ്പൂണ്‍
പഞ്ചസാര ആവശ്യത്തിന്

തയാറാക്കുന്ന വിധം
കരിക്കിെൻറ കാന്പും വെള്ളവും ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു മിക്സിയിൽ ഇട്ടു നന്നായി അടിക്കുക. ഇതിലേക്കു ബാക്കിയുള്ള ചേരുവകൾ (കണ്‍ഡൻസ്ഡ് മിൽക്, പഞ്ചസാര) ചേർത്തു വീണ്ടും അടിക്കുക. ഈ മിശ്രിതം വീണ്ടും ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം നീളത്തിലുള്ള ഗ്ലാസുകളിൽ ഒഴിച്ചു വിളന്പുക.
കുറിപ്പ് രുചിക്കായി ഏലയ്ക്കാപ്പൊടിയോ റോസ് എസ്സൻസോ ചേർക്കാവുന്നതാണ്.

സ്പ്രൗട്ട് സാലഡ്

ആവശ്യമുളള സാധനങ്ങൾ
മുളപ്പിച്ച ചെറുപയർ, മുതിര, വെള്ളക്കടല ഒരു കപ്പ്
സവാള(കൊത്തിയരിഞ്ഞത്) 2 എണ്ണം
പച്ചമുളക് (അരിമാറ്റി ചെറുതായി അരിഞ്ഞത്) 2 എണ്ണം
നാരങ്ങാനീര് ഒരെണ്ണത്തിേൻറത്
കുരുമുളകുപൊടി 1/4 ടീസ്പൂണ്‍
ചാട്ട് മസാല ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
മല്ലിയില (കൊത്തിയരിഞ്ഞത്) 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം
മുളപ്പിച്ച ചെറുപയർ, മുതിര, വെള്ളക്കടല എന്നിവ ആവിയിൽ വേവിക്കുക. ഒരു സാലഡ് ബൗളിൽ പുഴുങ്ങിയ പയറുകളെല്ലാം പകർത്തുക. ഇതിലേക്കു കൊത്തിയരിഞ്ഞ സവാള, പച്ചമുളക് എന്നിവ ചേർക്കുക. കുരുമുളകുപൊടി, ചാട്ട് മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കണം. കൊത്തിയരിഞ്ഞ മല്ലിയില, നാരങ്ങാനീര് എന്നിവ ചേർത്ത് ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

ജൽജീര

ആവശ്യമുള്ള സാധനങ്ങൾ
ജീരകം(എണ്ണയിൽ വറുത്തു പൊടിച്ചത്) 2 ടേബിൾ സ്പൂണ്‍
പുതിനയില 2 ടേബിൾ സ്പൂണ്‍
മല്ലിയില1 ടേബിൾസ്പൂണ്‍
ഡ്രൈ മാംഗോ പൗഡർ (അംപൂർ പൗഡർ ഇതു കടകളിൽ ലഭ്യമാണ്) 1/2 ടീസ്പൂണ്‍
നാരങ്ങയുടെ നീര് 2 ടേബിൾ സ്പൂണ്‍
പഞ്ചസാര ഒരു നുള്ള്
ബൂന്തി ഉപ്പ് ചേർത്തത് (അലങ്കാരത്തിന്)
വട്ടത്തിൽ അരിഞ്ഞ നാരങ്ങ നാലഞ്ച് കഷണം (അലങ്കാരത്തിന്)
തണുത്ത വെള്ളം 5 കപ്പ്
ഉപ്പ് ആവശ്യത്തിന്.

തയാറാക്കുന്ന വിധം
പുതിനയിലയും മല്ലിയിലയും നല്ലപോലെ അരച്ചെടുക്കുക. ഒരു ബൗളിൽ പുതിനയിലമല്ലിയില അരപ്പും വറുത്തുപൊടിച്ച ജീരകവും ഡ്രൈ മാംഗോ പൗഡറും നാരങ്ങാനീരും പഞ്ചസാരയും ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്കു തണുപ്പിച്ച വെള്ളം ചേർത്ത് അരിച്ചു ഗ്ലാസുകളിൽ ആക്കുക. ഓരോ ഗ്ലാസിനും മുകളിൽ നാരങ്ങാ കഷണം വച്ചു ബൂന്തിയും ചേർത്തു തണുപ്പോടെ വിളന്പുക.

||

മിക്സ്ഡ് വെജിറ്റബിൾ ജ്യൂസ്

ആവശ്യമുള്ള സാധനങ്ങൾ
കുരുകളഞ്ഞ നെല്ലിക്ക 50 ഗ്രാം
കാരറ്റ്(തൊലി മാറ്റിയത്) 150 ഗ്രാം
വെള്ളരിക്ക (തൊലി മാറ്റി കുരുകളഞ്ഞത്) 150 ഗ്രാം
ഇഞ്ചി ചതച്ചത് രണ്ട് സ്പൂണ്‍
പുതിനയില 23 എണ്ണം
നാരങ്ങാനീര് ഒരെണ്ണത്തിേൻറത്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്

തയാറാക്കുന്ന വിധം

കാരറ്റ്, നെല്ലിക്ക, വെള്ളരിക്ക, ഇഞ്ചി, പുതിനയില എന്നിവ മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം ആവശ്യത്തിനു വെള്ളവും ചേർത്തു ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. നാരങ്ങാനീര്, ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ ജ്യൂസ് ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം വിളന്പുക.

സീമ മോഹൻലാൽ
മിഥു ആർ.കൃഷ്ണ

ഡയറ്റീഷ്യൻ

Related posts