Set us Home Page

ട്രൈ ഗ്ലിസ​റൈ​ഡും ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത​യും

Health1മ​ധു​രം ഏ​തു രീ​തി​യി​ൽ ക​ഴി​ച്ചാ​ലും കു​ട​ലി​ൽ അ​ത് ആ​ഗി​ര​ണം ചെ​യ്യ​പ്പെട്ടശേ​ഷം ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സ് പ​ഞ്ച​സാ​ര​യാ​യി മാ​റും. ആ​ഹാ​ര​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും ഗ്ലൂ​ക്കോ​സാ​യാ​ണു മാ​റു​ന്ന​ത്. ഫ​ല​ത്തി​ൽ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സിന്‍റെ അ​ള​വു കൂ​ടും.

അ​മി​ത​മാ​യി മ​ധു​ര​ത്തിന്‍റെ കാ​ല​റി കൂ​ടി​യി​ൽ ശ​രീ​ര​ത്തി​ൽ അ​തു അ​സി​റ്റേ​റ്റിന്‍റെ തോ​തു കൂ​ടും. ത​ത്ഫ​ല​മാ​യി ട്രൈ​ഗ്ലി​സ​റൈ​ഡിന്‍റെ തോ​തും കൂ​ടും. കൊ​ള​സ്ട്രോ​ൾ പോ​ലെ​യു​ള്ള മ​റ്റൊ​രു ഘ​ട​ക​മാ​ണ് ട്രൈ​ഗ്ലി​സ​റൈ​ഡു​ക​ൾ. എ​ത്ര​ത്തോ​ളം മ​ധു​രം ക​ഴി​ക്കു​ന്നു​വോ ട്രൈ​ഗ്ലി​സ​റൈ​ഡു​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത അ​ത്ര​ത്തോ​ളം കൂ​ടും. ഉ​യ​ർ​ന്ന തോ​തി​ൽ ട്രൈ ​ഗ്ലി​സ​റൈ​ഡ് ഉ​ണ്ടാ​കു​ന്ന​തു ഹാ​ർട്ട് അ​റ്റാ​ക്കി​നു വരെ കാ​ര​ണ​മാ​വാം.

കൊ​ള​സ്ട്രോ​ളിന്‍റെ അ​ത്ര​യു​മി​ല്ലെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന(​റി​സ്ക് ഫാ​ക്ട​ർ) ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ട്രൈ​ഗ്ലി​സ​റൈ​ഡ്. ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ, ഐ​സ്്ക്രീം, ചോ​ക്ലേ​റ്റ് എ​ന്നി​വ​യി​ലു​മു​ള്ള ബ​ട്ടറും പ​ഞ്ച​സാ​ര​യും ട്രൈ​ഗ്ലി​സ​റൈഡിന്‍റെ തോ​തു വർധിപ്പിക്കും. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ പ്രത്യേകം ശ്രദ്ധിക്കുക.പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ ശ​രീ​ര​ഭാ​രം കൂ​ടും. കൂ​ടാ​തെ അ​തു ട്രൈ ​ഗ്ലി​സ​റൈ​ഡിെ​ൻ​റ തോ​തു കൂട്ടും.

പ​ഞ്ച​സാ​ര​ ഏ​റി​യാ​ൽ അ​മി​ത​ഭാ​രം

അ​മി​ത​ഭാ​ര​മാ​ണ് പ​ഞ്ച​സാ​ര കൂ​ടു​ത​ൽ ക​ഴി​ച്ചാ​ലു​ണ്ടാ​കു​ന്ന മു​ഖ്യ ആ​രോ​ഗ്യ​പ്ര​ശ്നം. തൂ​ക്കം പെ​ട്ടെന്നു കൂ​ടും. നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ൽ നി​ന്നു ശ​രീ​രം വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ആ​ഗി​ര​ണം ചെ​യ്യു​ന്ന​തിന്‍റെ നി​ര​ക്കും പ​ഞ്ച​സാ​ര​യു​ടെ തോ​തു​മാ​യി നേ​രിട്ടു ബ​ന്ധ​മി​ല്ല.

വിവരങ്ങൾ: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് &
ഡ​യ​റ്റ് ക​ണ്‍​സ​ൾട്ടന്‍റ്

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

LEADING NEWS