കാൻസർ സാധ്യത കുറയ്ക്കാൻ കരുതലോടെ ജീവിതം

helth_2017june10ha3

* ​പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക. ശ്വാ​സ​കോ​ശം, വാ​യ, പാ​ൻ​ക്രി​യാ​സ്, തൊ​ണ്ട, സ്വ​ന​പേ​ട​കം, കി​ഡ്നി, ചു​ണ്ട് തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളി​ലെ കാ​ൻ​സ​ർ​സാ​ധ്യ​ത പു​ക​വ​ലി ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ കു​റ​യും. പു​ക​വ​ലി​ക്കാ​രു​ടെ സാ​ന്നി​ധ്യ​മു​ള​ള മു​റി​യി​ലി​രി​ക്കു​ന്ന​തും ന​ല്ല​ത​ല്ല. ഇ​വ​ർ പു​റ​ന്ത​ള​ളു​ന്ന പു​ക​യി​ൽ കാ​ൻ​സ​റി​നു കാ​ര​ണ​മാ​യ 60 ൽ ​അ​ധി​കം വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളു​ണ്ട്. ഇ​ത്ത​രം പു​ക ശ്വ​സി​ക്കു​ന്ന​തും അ​പ​ക​ട​മാ​ണ്. അ​തി​നാ​ൽ പു​ക​വ​ലി ഒ​രു സാ​മൂ​ഹി​ക വി​പ​ത്താ​ണെ​ന്നു ക​രു​തി ഒ​ഴി​വാ​ക്കു​ക.
‌‌* ​​പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ ജൈവ സ​സ്യാ​ഹാ​രം ശീ​ല​മാ​ക്കു​ക. ദി​വ​സ​വും 400 മു​ത​ൽ 800 ഗ്രാം ​വ​രെ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ഹാ​ര​ത്തി​ലു​ൾ​
പ്പെ​ടു​ത്തു​ക.
‌‌* ​ ​ക​രി​ഞ്ഞ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്ക​രു​ത്.
‌‌* ​ ഉ​പ്പി​ലിട്ട ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ, ഭ​ക്ഷ്യ​എ​ണ്ണ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക.
‌‌* ​ ​പൂ​പ്പ​ൽ ബാ​ധി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്ക​രു​ത്.
‌‌* ​ ​ലൈം​ഗി​ക ജീ​വി​തം ന​യി​ക്കു​ന്ന സ്ത്രീ​ക​ൾ സെ​ർ​വി​ക്ക​ൽ സ്മി​യ​ർ ടെ​സ്റ്റി​നു വി​ധേ​യ​മാ​ക​ണം.
‌‌* ​​പു​ക​യി​ല​മു​റു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തു വാ​യ, തൊ​ണ്ട, ശ്വാ​സ​കോ​ശം. അ​ന്ന​നാ​ളം, ആ​മാ​ശ​യം എ​ന്നി​വ​യി​ലെ കാ​ൻ​സ​റി​നു​ള​ള സാ​ധ്യ​ത കു​റ​യ്ക്കും. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ഉ​പേ​ക്ഷി​ക്കു​ക. മ​ദ്യ​പാ​നം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.
‌‌* അ​മി​ത​ഭാ​ര​വും ഭാ​ര​ക്കു​റ​വും ശ്ര​ദ്ധ​യി​ൽ പെട്ടാ​ൽ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം.
‌‌* ​വ്യാ​യാ​മം ശീ​ല​മാ​ക്കു​ക. ന​ട​ത്തം ഗു​ണ​പ്ര​ദം.
‌‌* ​ചു​വ​ന്ന​മു​ള​കിന്‍റെ ഉ​പ​യോ​ഗം, ചൂ​ടു​കൂ​ടി​യ ആ​ഹാ​രം എ​ന്നി​വ ക​ഴി​യു​ന്ന​ത്ര ഒ​ഴി​വാ​ക്കു​ന്ന​തു ആ​മാ​ശ​യ കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കും.
‌‌* ​കൊ​ഴു​പ്പു കൂ​ടി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ക.
‌‌* ​സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ലൈം​ഗി​ക ജീ​വി​തം ഒ​ഴി​വാ​ക്കു​ക.
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​തി​ന​യി​ല എ​ന്നി​ല ധാ​രാ​ളം ശു​ദ്ധ​ജ​ല​ത്തി​ൽ ക​ഴു​കി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ച്ച​ക്ക​റി​ക​ൾ ഏ​റെ നേ​രം ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ത്ത വെ​ള​ള​ത്തി​ൽ (വി​നാ​ഗ​രി​യോ പു​ളി​വെ​ള​ള​മോ ചേ​ർ​ത്ത വെ​ള​ള​ത്തി​ലോ)​സൂ​ക്ഷി​ച്ച ശേ​ഷ​മേ പാ​കം ചെ​യ്യാ​വൂ.
* നാ​രു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കാം. (ആ​പ്പി​ൾ, കാ​ബേ​ജ്, ചീ​ര, ബാ​ർ​ലി, ഓ​ട്സ്, ബീ​ൻ​സ്, ത​വി​ടു നീ​ക്കം ചെ​യ്യാ​ത്ത ധാ​ന്യ​പ്പൊ​ടി, പ​യ​ർ, ബ​ദാം, ക​ശു​വ​ണ്ടി, കു​ന്പ​ള​ങ്ങ, മ​ധു​ര​ക്കി​ഴ​ങ്ങ്, കാ​ര​റ്റ്, ത​ക്കാ​ളി, ഉ​ള​ളി, ഈ​ന്ത​പ്പ​ഴം, സോ​യാ​ബീ​ൻ, ഓ​റ​ഞ്ച്…). പറന്പിൽ സുലഭമായ ഇ​ല​ക്ക​റി​ക​ളും പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക
* ലൈം​ഗി​ക ശു​ചി​ത്വം പാ​ലി​ക്കു​ക. ഒ​ന്നി​ല​ധി​കം പ​ങ്കാ​ളി​ക​ളു​മാ​യു​ള​ള ലൈം​ഗി​ക ജീ​വി​തം ഉ​പേ​ക്ഷി​ക്കു​ക. സ്ത്രീ​ക​ൾ പ്ര​സ​വ​ങ്ങ​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള​യു​ടെ ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കു​ക. കു​റ​ഞ്ഞ പ്രാ​യ​ത്തി​ലു​ള​ള വി​വാ​ഹം ഒ​ഴി​വാ​ക്കു​ക
‌‌* ​ജൈ​വ​കൃ​ഷി​യി​ലൂ​ടെ വി​ള​യി​ച്ച ഇ​ല​ക്ക​റി​ക​ൾ, സി​ട്ര​സ് ഫ​ല​ങ്ങ​ൾ(​നാ​ര​ങ്ങ, ഓ​റ​ഞ്ച്) എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ലു​ൾ​പ്പെ​ടു​ത്തു​ക.
‌‌* ​ച​ക്ക​പ്പ​ഴം, മാ​ത​ള​നാ​ര​ങ്ങ, പ​പ്പാ​യ തു​ട​ങ്ങി​യ പ​ഴ​ങ്ങ​ൾ ശീ​ല​മാ​ക്കു​ക
* കു​ടും​ബ​ത്തി​ലാ​ർ​ക്കെ​ങ്കി​ലും സ്ത​നാ​ർ​ബു​ദ​മോ ഓ​വേ​റി​യ​ൻ കാ​ൻ​സ​റോ ഉ​ണ്ടാ​യിട്ടുണ്ടെങ്കിൽ ആ ​കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ൾ നി​ർ​ബ​ന്ധ​മാ​യും ജെ​ന​റ്റി​ക്് ടെ​സ്റ്റി​നു വി​ധേ​യ​രാ​ക​ണം. സ്ത​നാ​ർ​ബു​ദം മു​ൻ​കൂട്ടി​യ​റി​യാ​ൻ സ​ഹാ​യ​ക​മാ​യ ടെ​സ്റ്റു​ക​ൾ​ക്ക് ഒ​രു ഓ​ങ്കോ​ള​ജി​സ്റ്റിന്‍റെ മേ​ൽ​നോ​ട്ടത്തി​ൽ വി​ധേ​യ​മാ​ക​ണം.
* വ​റു​ത്ത​തും എ​ണ്ണ​യി​ൽ പൊ​രി​ച്ച​തു​മാ​യ ആ​ഹാ​രം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. മൈ​ദ വി​ഭ​വ​ങ്ങ​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക
* ഉ​പ്പ്, എ​ണ്ണ, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക.
* പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ, പാ​ൻ​മ​സാ​ല എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.
* പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക. ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ഉ​പ​വ​സി​ക്കു​ക. യോ​ഗ ശീ​ല​മാ​ക്കു​ക. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും സ​സ്യാ​ഹാ​രം മാ​ത്രം ക​ഴി​ക്കു​ക.
* പു​രു​ഷ​ൻ​മാ​ർ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ​സാ​ധ്യ​ത മു​ൻ​കൂട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള​ള സ്ക്രീ​നിം​ഗ്് ടെ​സ്റ്റി​നു വി​ധേ​യ​രാ​വു​ക.
‌‌* ​ഹെ​പ്പ​റ്റൈ​റ്റി​സ് ബി​യ്ക്കെ​തി​രേ​യു​ള​ള പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ത്തു​ക. ക​ര​ളി​നു​ണ്ടാ​കു​ന്ന് ചി​ല​ത​രം കാ​ൻ​സ​റു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​തു സ​ഹാ​യ​കം.
‌‌* ​സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന ഹ്യൂ​മ​ൻ പാ​പ്പി​ലോ​മ വൈ​റ​സി​നെ (എ​ച്ച്പി​വി) പ്ര​തി​രോ​ധി​ക്കാ​ൻ പെ​ണ്‍​കുട്ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും വാ​ക്സി​നേ​ഷ​നു വി​ധേ​യ​രാ​ക​ണം.

Related posts