വല്ലാതെ വിശന്നു! പൈലറ്റ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി; റസ്റ്ററന്‍റില്‍ ചെന്ന് ഭക്ഷണപ്പൊതി വാങ്ങി തിരിച്ചെത്തി കൂളായി വീണ്ടും ഹെലികോപ്റ്ററില്‍; വീഡിയോ വൈറല്‍

helicopter_McDona_150517സി​ഡ്നി: വാ​ഹ​ന​ത്തി​ൽ​പോ​കു​മ്പോ​ൾ വി​ശ​ന്നാ​ൽ എ​ന്തു​ചെ​യ്യും. സ്വ​ഭാ​വി​ക​മാ​യി അ​ടു​ത്ത ഭ​ക്ഷ​ണ ശാ​ല​യി​ൽ വാ​ഹ​നം നി​ർ​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കും. വാ​ഹ​നം ഹെ​ലി​കോ​പ്റ്റ​റാ​ണെ​ങ്കി​ലോ. വി​ശ​പ്പി​ന് ഹെ​ലി​കോ​പ്റ്റ​റെ​ന്നോ കാ​റെ​ന്നോ ബൈ​ക്കെ​ന്നോ വ​ല്ല​തു​മു​ണ്ടോ? വി​ശ​ന്നാ​ൽ ഭ​ക്ഷ​ണം ക​ഴി​ക്ക​ണം അ​ത്ര​ത​ന്നെ..! വി​ശ​ന്നു കു​ട​ലു​ക​രി​ഞ്ഞ പൈ​ല​റ്റും അ​തേ ചെ​യ്തു​ള്ളു.

വി​ശ​ന്ന​പ്പോ​ൾ അ​ടു​ത്ത മ​ക്ഡൊ​ണാ​ൾ​ഡ് ഭ​ക്ഷ​ണ​ശാ​ല​യ്ക്കു സ​മീ​പ​ത്തെ പു​ൽ​ത്ത​കി​ടി​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി. പി​ന്നീ​ട് പു​റ​ത്തി​റ​ങ്ങി നേ​രെ റ​സ്റ്റ​റ​ന്‍റി​ൽ ചെ​ന്ന് ഭ​ക്ഷ​ണ​പ്പൊ​തി വാ​ങ്ങി തി​രി​ച്ചെ​ത്തി കൂ​ളാ​യി ഹെ​ലി​കോ​പ്റ്റ​ർ പ​റ​ത്തി​പോ​കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഓ​സ്ട്രേ​ലി​യ​ൻ വാ​ർ​ത്താ ചാ​ന​ലാ​യ 9 ന്യൂ​സ് ഓ​സ്ട്രേ​ലി​യ​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്. സം​ഭ​വം മൊ​ബൈ​ൽ കാ​മ​റി​യി​ൽ പ​ക​ർ​ത്തി​യ ആ​രോ ചാ​ന​ലി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സം​ഭ​വം വാ​റ​ലാ​കു​ക​യും ചെ​യ്തു.

റ​സ്റ്റോ​റ​ന്‍റി​നു സ​മീ​പ​ത്തെ പു​ൽ​ത്ത​ക​ടി​യി​ലാ​ണ് പൈ​ല​റ്റ് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി​യ​ത്. തൊ​പ്പി​വ​ച്ച് പു​റ​ത്തി​റ​ങ്ങി​യ പൈ​ല​റ്റ് നേ​രെ പോ​യ​ത് മ​ക്ഡൊ​ണാ​ൾ​ഡ് ഫു​ട്കോ​ർ​ട്ടി​ലേ​ക്ക്. അ​ദ്ദേ​ഹം റ​സ്റ്റ​റ​ന്‍റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പ് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

സം​ഭ​വം ക​ടു​ത്ത സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് ഓ​സ്ട്രേ​ലി​യ വ്യോ​മ​യാ​ന സു​ര​ക്ഷാ വി​ഭാ​ഗം അ​റി​യി​ച്ചു. സ്ഥ​ല ഉ​ട​മ​യോ​ട് അ​നു​മ​തി​വാ​ങ്ങി​യാ​ൽ​പോ​ലും ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും വ്യോ​മ​യാ​ന സു​ര​ക്ഷാ വി​ഭാ​ഗം പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ വി​ശ​പ്പി​ന്‍റെ അ​സു​ഖ​മു​ള്ള ആ ​പൈ​ല​റ്റി​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Related posts