മദ്യശാലയ്ക്കെതിരേ സമരം: ഹൈബി ഈഡനും സമരക്കാർക്കുമെതിരേ കൺ സ്യൂമർ ഫെഡ് ജീവനക്കാർ മൂത്രം തളിച്ചു; സ്ഥലത്ത് കൂട്ടയടി

hibi-lകൊ​ച്ചി: വൈ​റ്റി​ല​യി​ലെ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ വി​ദേ​ശ​ മ​ദ്യശാല പൊ​ന്നു​രു​ന്നി ചെ​ട്ടി​ച്ചി​റ​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ സം​ഘ​ർ​ഷം. ഔ​ട്ട്‌ലെറ്റ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ മു​ത​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.

ഔ​ട്ട്‌ലെറ്റിന്‍റെ ഷ​ട്ട​റി​ടാ​ൻ സ​മ​ര​ക്കാ​ർ തു​ട​ങ്ങി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ ത​ടയാൻ രംഗത്തുവന്നു. ഇതിനിടെ എംഎൽഎയ്ക്കും സമരക്കാർക്കും എതിരേ ജീവനക്കാർ മൂത്രം കുപ്പിയിലാക്കി തളിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കി.

മൂത്രം തളിച്ചതോടെ സംഘർഷം രൂക്ഷമായി. നാ​ട്ടു​കാ​രും ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. സംഘർഷം രൂക്ഷമായതാടോ പോലീസ് ഇടപെട്ട് സമരക്കാരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു.

മൂ​ത്രം ത​ളി​ച്ച ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​വാ​സ​മു​ള്ള പ്ര​ദേ​ശ​ത്ത് ആം​ഗ​ൻവാ​ടി​യു​ടെ സ​മീ​പ​ത്തായി തുടങ്ങാൻ പോകുന്ന പു​തി​യ ഔ​ട്ട്‌ലെറ്റ് മാ​റ്റ​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts