നി​റം മാ​റ്റി മു​ഖം മി​നു​ക്കി ഹൈ​വേ പോ​ലീ​സ്..! നീ​ല​യും വെ​ള്ള​യും ഇ​ട​ക​ല​ർ​ന്ന സ്റ്റി​ക്ക​റു​ക​ളും നി​റ​ങ്ങ​ളു​മാ​യി ഹൈ​വേ​പോ​ലീ​സി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി

highwaypolice-lപേ​രാ​മം​ഗ​ലം: നി​റം മാ​റ്റി മു​ഖം മി​നു​ക്കി ഹൈ​വേ പോ​ലീ​സി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ. നീ​ല​യും വെ​ള്ള​യും ഇ​ട​ക​ല​ർ​ന്ന സ്റ്റി​ക്ക​റു​ക​ളും നി​റ​ങ്ങ​ളു​മാ​യി ഹൈ​വേ​പോ​ലീ​സി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ റോ​ഡി​ലെ തി​ര​ക്കി​ൽ പെ​ട്ട​ന്ന് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന നി​റ​മാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ർ ജി​ല്ല​യി​ൽ അ​ഞ്ച് വാ​ഹ​ന​ങ്ങ​ളാ​ണ് ഹൈ​വേ പോ​ലീ​സി​നു​ള്ള​ത്. സി​റ്റി ലി​മി​റ്റി​ൽ ര​ണ്ടും റൂ​റ​ൽ ലി​മി​റ്റി​ൽ മൂ​ന്നും. വാ​ഹ​ന​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ണ്ടു​പോ​യാ​ണ് നി​റം മാ​റ്റി​ക്കൊ​ണ്ടു​വ​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലെ വാ​ഹ​ന​ങ്ങ​ൾ ഓ​രോ ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ണ്ടു​പോ​യാ​ണ് പു​തി​യ നി​റ​ത്തി​ലാ​ക്കി​യ​ത്. കേ​ര​ള​ത്തി​ൽ നാ​ൽ​പ്പ​തി​ല​ധി​കം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പു​തി​യ മു​ഖ​ത്തോ​ടെ നി​ര​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Related posts