മാതൃകയാക്കേണ്ട മതസൗഹാർദ്ദം..!സ​ഹോ​ദ​ര സ​മു​ദാ​യ​ത്തി​ന്‍റെ ക്ഷേ​ത്രോ​ത്സ​വ​ത്തി​നു ഭ​ക്ഷ​ണ​മൊ​രു​ക്കാ​ൻ പ​ച്ച​ക്ക​റികൾ എത്തിച്ച് മുസ്ലിംസഹോദരങ്ങൾ

muslim-hindu-sതൃ​ക്ക​രി​പ്പൂ​ർ: സ​ഹോ​ദ​ര സ​മു​ദാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ത്സ​വ​ത്തി​നു ഭ​ക്ഷ​ണ​മൊ​രു​ക്കാ​ൻ പ​ച്ച​ക്ക​റി​ക​ളു​മാ​യി വെ​ള്ളാ​പ്പ് ഖാ​ദി​മു​ൽ ഇ​സ്ലാം ജ​മാ അ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ക്ഷേ​ത്ര​ത്തി​ലെ​ത്തി.    മീ​ലി​യാ​ട്ട് സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലാ​ണ് മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ലും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന സൗ​ഹാ​ർ​ദ കാ​ഴ്ച്ച ന​ട​ന്ന​ത്.

ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ആ​ണ്ടി​യൂ​ട്ട് ഉ​ത്സ​വ​ത്തി​നു മീ​ലി​യാ​ട്ട് സു​ബ്ര​ഹ്മ​ണ്യം കോ​വി​ലി​ൽ അ​ന്ന​ദാ​നം പ്രാ​ധാ​ന്യ​മേ​റി​യ​താ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് വെ​ള്ളാ​പ്പ് ഖാ​ദി​മു​ൽ ഇ​സ്ലാം ജ​മാ അ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ യു.​പി.​സി. അ​ഹ​മ്മ​ദ് ഹാ​ജി, എ.​പി. ഹാ​രി​സ്, എ​ൽ.​കെ. യൂ​സ​ഫ്, എ.​പി. സി​റാ​ജ്,എ.​പി. മൊ​യ്തീ​ൻ, എ.​ജു​നൈ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​നം നി​റ​യെ പ​ച്ച​ക്ക​റി​ക​ളു​മാ​യി ക്ഷേ​ത്ര സ​ന്നി​ധി​യി​ലെ​ത്തി​യ​ത്.

പ​ഴ​യ​ങ്ങാ​ടി ര​ഞ്ജി​ത്ത് പൂ​ജാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യം കോ​വി​ൽ ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​സു​നേ​ഷ്, എം. ​മ​ഹേ​ഷ്, ടി. ​ഭാ​സ്ക​ര​ൻ, അ​ജി​ത്ത് തൈ​ക്കീ​ൽ എ​ന്നി​വ​ർ ജ​മാ അ​ത്ത് ഭാ​ര​വാ​ഹി​ക​ളെ ക്ഷേ​ത്ര​ത്തി​ലേ​ക്കു സ്വീ​ക​രി​ച്ചു. സൗ​ഹാ​ർ​ദം പ​ങ്കി​ട്ട് ല​ഘു​പാ​നീ​യ​ങ്ങ​ളും ന​ൽ​കി​യാ​ണു ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ യാ​ത്ര​യാ​ക്കി​യ​ത്.   ന​ബി​ദി​നാ​ഘോ​ഷ​വേ​ള​ക​ളി​ൽ  യാ​ത്രാം​ഗ​ങ്ങ​ൾ​ക്കു ല​ഘു​പാ​നീ​യ​ങ്ങ​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും എ​ല്ലാ വ​ർ​ഷ​വും സു​ബ്ര​ഹ്മ​ണ്യം​കോ​വി​ൽ ഭ​ര​ണ​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്യാ​റു​മു​ണ്ട് .

Related posts