പണിപാളി! പി​ടി​കൂ​ടി​യ പെ​രു​മ്പാ​മ്പി​നെ ക​ഴു​ത്തി​ല​ണി​ഞ്ഞ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ന് ര​ണ്ടാം ജ​ന്മം

പി​ടി​കൂ​ടി​യ പെ​രു​മ്പാ​മ്പി​നെ ക​ഴു​ത്തി​ല​ണി​ഞ്ഞ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. വെ​സ്റ്റ് ബം​ഗാ​ളി​ലെ ജ​ൽ​പാ​ൽ​ഗു​രി ഗ്രാ​മ​ത്തി​ൽ നി​ന്നും പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് വ​നം വ​കു​പ്പി​നെ വി​വി​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വി​ടെ​യെ​ത്തി​യ ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ പിടികൂടുകയും ചെയ്തു.

എന്നാൽ ഈ ​പാ​മ്പി​നെ ബാ​ഗി​നു​ള്ളി​ലാ​ക്കു​വാ​ൻ ശ്ര​മി​ക്കാ​തെ ചു​റ്റു​മു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി സഞ്ജയ് ദത്ത് എന്നുപേരുള്ള ഒരു ഉദ്യോഗസ്ഥൻ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​വാ​ൻ നാ​ൽ​പ്പ​ത് കി​ലോ ഭാ​ര​മു​ള്ള ഈ ​പാ​മ്പി​നെ ക​ഴു​ത്തി​ൽ അ​ണി​യു​ക​യാ​യി​രു​ന്നു.

കഴുത്തിൽ കിടന്ന പാമ്പ് പെട്ടന്ന് ചുറ്റിവരിഞ്ഞു. ഭ​യ​ന്നു പോ​യ അ​ദ്ദേ​ഹം ഓ​ടു​വാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ അദ്ദേഹത്തിന്‍റെ രക്ഷയ്ക്ക് എത്തുകയായിരുന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​യൊ​രാ​ളാ​ണ് ഈ ​ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സംഭവത്തെക്കുറിച്ച് വെസ്റ്റ് ബംഗാളിലെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts