പണിപാളി! നടുവേദനക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍; അടിമാലിയിലെ എസ്എന്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലാണ് സംഭവം

roy peedanam prathi

അ​ടി​മാ​ലി: ചി​കി​ത്സ തേ​ടി​യെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഹോ​മി​യോ ഡോ​ക്ട​റെ അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പീ​ഡ​ന​ത്തി​നി​ട​യി​ൽ ര​ക്ഷ​പ്പെ​ട്ടോ​ടി​യ പെ​ണ്‍​കു​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഭ​യം പ്രാ​പി​ച്ച് വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. അ​ടി​മാ​ലി ഇ​രു​ട്ടു​കാ​നം സ്വ​ദേ​ശി​യാ​യ ക​ല്ലാ​നി​ക്ക​ൽ റോ​യി​യാ​ണ് അ​ടി​മാ​ലി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ അ​ടി​മാ​ലി​യി​ൽ ന​ട​ത്തി​വ​ന്നി​രു​ന്ന എ​സ് എ​ൻ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ന​ടു​വേ​ദ​ന​ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

ന​ടു​വേ​ദ​ന​യെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി റോ​യി​യു​ടെ ചി​ക​ത്സ​യി​ലാ​യി​രു​ന്നു.​മു​ന്പെ​ല്ലാം പെ​ണ്‍​കു​ട്ടി അ​മ്മ​യോ​ടൊ​പ്പ​മാ​യി​രു​ന്നു ചി​ക​ത്സ​ക്കെ​ത്തി​യി​രു​ന്ന​ത്.​സം​ഭ​വ ദി​വ​സം അ​നു​ജ​ത്തി​യോ​ടൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ ത​നി​യെ മു​റി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച റോ​യി പെ​ണ്‍​കു​ട്ടി മു​റി​യി​ൽ ക​യ​റി​യ ഉ​ട​ൻ വാ​തി​ൽ അ​ട​ച്ചു. തു​ട​ർ​ന്ന് ചി​ക​ത്സ​ക്കെ​ന്ന വ്യാ​ജേ​ന പെ​ണ്‍​കു​ട്ടി​യു​ടെ അ​ടു​ത്തി​രു​ന്ന റോ​യി ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ക​യും ക​ട​ന്നാ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഐ​പി​സി 376-ാം വ​കു​പ്പ് പ്ര​കാ​രം പീ​ഡ​ന​ത്തി​ന് റോ​യി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​പോ​ലീ​സ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts