ഹൃത്വിക്-യാമി ഗൗതം അന്ധരായ പ്രണയജോഡികള്‍, ഗാനം പുറത്തുവന്നു

yami

ഹൃത്വിക് റോഷന്‍  യാമി ഗൗതം എന്നിവര്‍ അന്ധരായ കേന്ദ്രകഥാപാത്രങ്ങളാകുന്ന കാബില്‍ എന്ന ചിത്രത്തിലെ റൊമാന്‍റിക് ഗാനം പുറത്തിറങ്ങി.    വിജയ് കുമാര്‍ മിശ്ര തിരക്കഥയെഴുതി സഞ്ചയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം അന്ധരായ രണ്ടു പേരുടെ പ്രണയ കഥയാണ് പറയുന്നത്.

ഹൃത്വിക് റോഷന്‍, യാമി ഗൗതം എന്നിവര്‍ക്കു പുറമേ റോണിറ്റ് റോയ്, നരേന്ദ്ര ഝാ, ഗിരീഷ് കുല്‍കര്‍ണി തുടങ്ങിയവര്‍  മറ്റ് അഭിനേതാക്കളായെത്തുന്നു. 1975 ല്‍ റിലീസായ ജൂലി എന്ന സിനിമയിലെ കിസി സെ പ്യാര്‍ ഹോ ജായെ എന്ന അതേ ഗാനത്തിന്‍റെ നവീകരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ രാകേഷ് റോഷനാണ് നവീകരിച്ച പാട്ടിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 25ന് ചിത്രം  തിയറ്ററുകളിലെത്തും.

Related posts