ഹൃ​ത്വി​ക് മാ​ർ​ഗ​ദ​ർ​ശി​യെന്ന് ആ​ഞ്ജ​ല; അറിയുകപോലുമില്ലെന്ന് ഹൃത്വിക്

Hrithik_Angela

ന​ടി ആ​ഞ്ച​ല​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​മാ​ണ് ബോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യം. ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ൻ ത​ന്‍റെ വ​ഴി​കാ​ട്ടി​യും ഉ​റ്റ സു​ഹൃ​ത്തു​മാ​ണെ​ന്നു​ള്ള ന​ടി​യു​ടെ പ്ര​സ്താ​വ​ന ഞെ​ട്ട​ലോ​ടെ​യാ​ണ് ബോ​ളി​വു​ഡ് കേ​ട്ട​ത്. എ​ന്നാ​ൽ ത​നി​ക്ക് ന​ടി​യെ അ​റി​യി​ല്ലെ​ന്നും അ​വ​രെ​ന്തി​നാ ക​ള്ളം പ​റ​യു​ന്ന​തെ​ന്നും ഹൃ​ത്വി​ക് റോ​ഷ​ൻ മ​റു​പ​ടി കൊ​ടു​ത്തു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് താ​രം പ്ര​തി​ക​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ച​ർ​ച്ച​യാ​യ​ത്.

ഹൃ​ത്വി​ക്കു​മാ​യി ക​ണ്ടുമു​ട്ടി​യ​പ്പോ​ൾ ആ​ദ്യം ത​ന്നെ ആ​ക​ർ​ഷ​ണം തോ​ന്നി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം വ​ള​രെ പി​ന്തു​ണ ന​ൽ​കി​യ​താ​യും ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഡി​എ​ൻ​എ വാ​ർ​ത്ത​യി​ലാ​ണ് ന​ടി​യു​ടെ അ​ഭി​മു​ഖ വാ​ർ​ത്ത പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. കൂ​ട്ട​ത്തി​ൽ ഹൃ​ത്വി​ക് റോ​ഷ​ന്‍റെ കൂ​ടെ നി​ന്നെ​ടു​ത്ത സെ​ൽ​ഫി​യും ഉ​ണ്ട്. ഉ​ട​ൻ ത​ന്നെ ഹൃ​ത്വി​ക് ഇ​തി​ന് മ​റു​പ​ടി​യും ന​ൽ​കി.

ഹൃ​ത്വി​ക്കി​ന്‍റെ മ​റു​പ​ടി​ക്ക് ഒ​രു​പാ​ട് ക​മ​ന്‍റു​ക​ൾ വ​ന്നി​ട്ടു​ണ്ട്. സ്വ​യം ആ​ളാ​കാ​നു​ള്ള ന​ടി​യു​ടെ അ​ട​വാ​ണെ​ന്നും ജ​സ്റ്റ് ഫാ​നാ​യി​രി​ക്കു​മെ​ന്നു​മൊ​ക്കെ​യാ​ണ് പ​ല​രും അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​കു​തി ഇ​ന്ത്യ​നും പ​കു​തി സ്പാ​നി​ഷു​മാ​യ ആ​ഞ്ച​ല ക്രി​സ്‌ലി​ൻ​സ്കി ര​ണ്ട് തെ​ലുങ്ക് സി​നി​മ​യി​ലും ഒ​രു ക​ന്ന​ഡ സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചു​ട്ടു​ണ്ട്.

Related posts