തീരത്തടിഞ്ഞത് ഭീമാകാരനായ അജ്ഞാത ജീവിയുടെ ജഡം; ചുറ്റുമുള്ള വെള്ളം ചുവപ്പിച്ചും ലോകത്തെ ഞെട്ടിച്ചു, എന്താണെന്ന് മനസിലാകാതെ ശാസ്ത്രലോകം

1ഇന്തോനീഷ്യയിലെ ഹലങ് ബീച്ചില്‍ അജ്ഞാത ജീവിയുടെ ജഡം കണ്ടെത്തി. ഗ്രാമവാസിയാണ് സമുദ്ര തീരത്ത് വന്നടിഞ്ഞ വിചിത്ര ജീവിയുടെ ജഡം ആദ്യമായി കണ്ടത്. കടല്‍വെളളത്തിന്റെ നിറം ചുവപ്പായി മാറിയിരിക്കുന്നതും കണ്ടു. കേട്ടറിഞ്ഞ് നിരവധി ഗ്രാമവാസികളും സമുദ്ര ഗവേഷകരുടെ ജീവിയെ കാണാന്‍ കടല്‍ത്തിരത്തെത്തി. ഒരു ആനയെക്കാള്‍ വലിപ്പം ജീവിക്കുണ്ട്. 15 മീറ്റര്‍ നീളവും ഏകദേശം 35 ടണ്‍ ഭാരവുമുള്ളതാണ് ജീവിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇത് എന്തു ജീവിയുടെ ജഡമാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ജീവിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
2
ചുറ്റുമുള്ള വെള്ളം ചോരവര്‍ണമാക്കുന്ന അഴുകിയ ശരീരാവശിഷ്ടം എന്താണെന്ന് ആര്‍ക്കും തിരിച്ചറിയാനുമായില്ല. ഭീമാകാരനായ കണവയോ അല്ലെങ്കില്‍ പല്ലുകളോട് കൂടിയ തിമിംഗലമോ ആവാമെന്ന് സമുദ്രനിരീക്ഷകര്‍ അഭിപ്രായപ്പെട്ടെങ്കിലും എന്താണെന്ന് അവര്‍ക്കും സ്ഥിരീകരിക്കാനായില്ല. ബുധനാഴ്ചയാണ് ബീച്ചില്‍ അജ്ഞാതജീവിയുടെ മൃതദേഹം അടിഞ്ഞത്. ഇതോടെ പ്രദേശത്തേക്ക് ആളുകള്‍ ഒഴുകിയെത്തി. ശാസ്ത്രലോകവും ഏതാണ് ഭീമാകാരനായ ജീവിയെന്നറിയാന്‍ തമ്പടിച്ചു.

3

Related posts