വലിയ തല, ഭയവും അറപ്പും ജനിപ്പിക്കുന്ന രൂപം, ഇത് ആരാണെന്ന് അറിയാമോ? ഈ വിചിത്ര രൂപത്തിനു പിന്നിലൊരു കഥയുണ്ട്

ശരീരത്തേക്കാള്‍ വലിയ തല. അതും വലിയൊരു ഹെല്‍മറ്റ് പോലെ. കഴുത്തിനുപകരം തല ഉടലിനോട് ചേര്‍ന്നിരിക്കുന്നു. ശരീരത്തുടനീളം മുഴകള്‍പോലെ തോന്നിക്കുന്ന മാറിടം. കണ്ടാല്‍ ഒരു പ്ലാസ്റ്റിക് പ്രതിമയെപ്പോലെ. ആകെക്കൂടി വിരൂപമെന്നു തോന്നിക്കുന്ന രൂപം.

ഇതാണ് ഗ്രഹാം. ഓസ്‌ട്രേലിയന്‍ റോഡ് സുരക്ഷ പ്രോഗ്രാമിന്റെ ഭാഗമായി നിര്‍മിച്ചതാണ് ഈ വിചിത്ര രൂപത്തെ. വേഗമേറിയ ഒരു വാഹനാപകടത്തില്‍പ്പെട്ടാല്‍ നാളെ നമ്മളും ഇതേ അവസ്ഥയിലാകുമെന്ന് ഈ രൂപം മുന്നറിയിപ്പു നല്കും. സിഡ്‌നിയിലെ ഒരുകൂട്ടം കലാകരന്മാരാണ് ഗതാഗത മന്ത്രാലയത്തിനായി ഈ രൂപം നിര്‍മിച്ചിരിക്കുന്നത്. ഫൈബര്‍ഗ്ലാസ്, സിലിക്കോണ്‍, മനുഷ്യന്റെ തലമുടി എന്നിവ ഉപയോഗിച്ചാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. വിക്ടോറിയയിലെ സ്‌റ്റേറ്റ് ലൈബ്രറിയില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ഈ രൂപത്തെ കാണാന്‍ നിരവധി പേരാണ് എത്തുന്നത്. തെറ്റായതും അപകടകരവുമായ ഡ്രൈവിംഗിനെക്കുറിച്ച് ഇതിലും നല്ലൊരു മുന്നറിയിപ്പ് വേറെന്തുണ്ട്.

3674EE4100000578-3700578-image-a-21_1469067327815

3674EE4500000578-3700578-image-a-22_1469067345091

 

3674BB1600000578-3700578-image-a-20_1469067318435

 

Related posts