ഇതും ഒരു ഭര്‍ത്താവോ? ഭാര്യയെ കൂട്ടുകാരന് കാഴ്ച്ചവയ്ക്കാന്‍ ഭര്‍ത്താവിന്റെ ഒത്താശ, വീട്ടമ്മയെ രക്ഷപ്പെടുത്തിയത് അയല്‍ക്കാര്‍, ഇടുക്കിയില്‍ നിന്നൊരു ദുരന്തവാര്‍ത്ത

idukkiഭര്‍ത്താവിന്റെ സഹായത്തോടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും ഉപ്പുതറ പോലീസ് അറസ്റ്റുചെയ്തു. കെ. ചപ്പാത്ത് കരുന്തരുവി വിഷണുഭവനില്‍ വിനോദ് (48), സുഹൃത്ത് കരുന്തരുവി ചീന്തലാര്‍ ഒന്നാംഡിവിഷനില്‍ കൃഷ്ണാ ഹൗസില്‍ സുനില്‍ (45) എന്നിവരെയാണ് ഉപ്പുതറ എസ്‌ഐ എ.സി. ജോണിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30–ഓടെയാണ് യുവതിയെ ഭര്‍ത്താവിന്റെ സഹായത്തോടെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പറയുന്നത്.

മദ്യപിച്ച് സുഹൃത്തിനൊപ്പം വീട്ടിലെത്തിയ വിനോദ് സുനിലിന്റെ ഇംഗിതത്തിനു വഴങ്ങാന്‍ ഭാര്യയോടു ആവശ്യപ്പെടുകയായിരുന്നു. സുനിലും നന്നായി മദ്യപിച്ചിരുന്നു. എന്നാല്‍ വീട്ടമ്മ എതിര്‍ത്തപ്പോള്‍ വിനോദ് ബലമായി കൈപിടിച്ചുകെട്ടിയ ശേഷം സുനിലിനോടു തന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതി. സുനില്‍ ദേഹോപദ്രവം നടത്തുന്നതിനിടെ യുവതി ബലം പ്രയോഗിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുതറി ഓടിയ യുവതി അടുത്ത വീട്ടിലെത്തി വിവരംപറഞ്ഞു. അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതസുസരിച്ച് പോലീസെത്തി പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.

വിനോദ് സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് അയല്‍ക്കാരും നാട്ടുകാരും പറയുന്നത്. പലപ്പോഴും മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കാറുണ്ടത്രേ. ഒരിക്കല്‍ വീട്ടുകാരും നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപ്പെട്ട് ഇയാള്‍ക്കു താക്കീത് നല്കിയിരുന്നു.  കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

Related posts