ഉറ്റസുഹൃത്തിന്റെ ഭാര്യയുടെ കൈപുണ്യം കാരണം വീട്ടില്‍ സ്ഥിരം സന്ദര്‍ശനമായി; പരിചയം അവിഹിതമായതോടെ ഭര്‍ത്താവിന്റെ സുഹൃത്തിനെ പെണ്‍വേഷം കെട്ടി രാത്രി വീട്ടില്‍ കയറ്റുന്നത് പതിവായി; ഒടുവില്‍ പണിപാളിയത് ഇങ്ങനെ…

പെണ്‍വേഷത്തിലെത്തി നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ പറ്റിച്ച് സുഹൃത്തിന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ യുവാവിന് കിട്ടിയത് കിടിലന്‍ പണി. രാജേഷിന്റെ ഉറ്റസുഹൃത്താണ് യുവതിയുടെ ഭര്‍ത്താവ്. ഈ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജേഷ് സ്ഥിരമായി ഭക്ഷണം കഴിക്കാന് ഇവിടെ എത്തുമായിരുന്നു. അങ്ങനെയാണ് യുവതിയുമായി രാജേഷ് അടുപ്പത്തിലായത്. വീട്ടമ്മ താമസിക്കുന്ന ഫ്‌ളാറ്റിലെ മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം തിരഞ്ഞെടുക്കാന്‍ ഇരുവരും തീരുമാനിച്ചത്.

ആദ്യ പരീക്ഷണം വിജയമായപ്പോള്‍ നൈറ്റി വേഷം സ്ഥിരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശേഷം നിരവധി തവണ രാജേഷ്, യുവതിയുടെ ഫ്‌ളാറ്റിലെത്തി. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന അവിഹിത ബന്ധം ഭര്‍ത്താവ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നുമണിക്കാണ് രാജേഷ് ഫ്‌ളാറ്റിലെത്തിയത്. ഈ സമയം ഉറക്കത്തിലായിരുന്നു യുവതിയുടെ ഭര്‍ത്താവ്. തുടര്‍ന്ന് ഇയാളെ മയക്കികിടത്താന് രാജേഷും യുവതിയും തീരുമാനിച്ചു.

എന്നാല് ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഇയാള്‍ നൈറ്റി ധരിച്ച രാജേഷിനെ കണ്ട് പിടികൂടാന് ശ്രമിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാന് ശ്രമിച്ച രാജേഷിനെ ഇയാള് പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. പിടിവലിക്കിടെ നൈറ്റികീറിയപ്പോഴാണ് കള്ളനെ ശരിക്കും പിടികിട്ടിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പോലീസിന്റെ ചോദ്യം ചെയ്യലില്‍ തത്ത പറയുന്നതു പോലെ ഇയാള്‍ എല്ലാം സമ്മതിക്കുകയും ചെയ്തു.

 

Related posts