ഹ​ഷ്മി മാ​സ്ക്! ഇ​നി ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ആ​രും കേ​ൾ​ക്കാ​തെ സം​സാ​രി​ക്കാം; ഇയര്‍ ഫോണ്‍ പോലെ ഇത് കഴുത്തില്‍ ഇടാം; വില 200 ഡോളര്‍

Hushme_maskആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്ന ഫോ​ണ്‍ വി​ളി​ക്കു​ന്ന​ത് ഏ​റെ അ​രോ​ച​ക​മാ​യ കാ​ര്യ​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​നു​ഭ​വം കൊ​ണ്ട് അ​റി​യാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​നി ആ ​കാ​ര്യം ഓ​ർ​ത്ത് വി​ഷ​മി​ക്കേ​ണ്ട. കാ​ര​ണം, അ​തി​നു​ള്ള പ​രി​ഹാ​ര​മാ​ർ​ഗ​വും ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഹ​ഷ്മി മാ​സ്ക് എ​ന്ന പു​തി​യ ഉ​പ​ക​ര​ണ​മാ​ണ് ഇ​തി​ന് സ​ഹാ​യി​ക്കു​ന്ന​ത്.

ഹ​ഷ്മി മാ​സ്ക് സം​സാ​രി​ക്കു​ന്പോ​ൾ ആ​ളു​ടെ വാ​യ മാ​സ്ക് പോ​ലെ ക​വ​ർ ചെ​യ്യും. കൂ​ടാ​തെ ഇ​തി​ൽ ത​ന്നെ​യു​ള്ള ഇ​യ​ർ ഫോ​ണ്‍ ചെ​വി​യി​ലും വ​യ്ക്കാം.​അ​തു​കൊ​ണ്ട് ത​ന്നെ അ​ടു​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് ന​മ്മ​ൾ എ​ന്താ​ണ് പ​റ​യു​ന്ന​ത് എ​ന്നു കേ​ൾ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​ത് ബ്ലൂ​ടൂ​ത്ത് വ​ഴി​യാ​ണ് ക​ണ​ക്ട് ചെ​യ്യു​ന്ന​ത്. പ​ല നി​റ​ത്തി​ൽ ഹ​ഷ്മി മാ​സ്ക്ക് ല​ഭ്യ​മാ​ണ്. ഇ​യ​ർ ഫോ​ണ്‍ പോ​ലെ ഇ​ത് ക​ഴു​ത്തി​ൽ ഇ​ടാ​നും സാ​ധി​ക്കു​ന്ന​താ​ണ്. ഈ ​വ​ർ​ഷം അ​വ​സാ​നം വി​പ​ണി​യി​ൽ ഇ​റ​ക്കാ​നാ​ണ് നി​ർ​മാ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 200 ഡോ​ള​റാ​ണ് ഇ​തി​ന്‍റെ വി​ല.

Related posts