എല്ലാ സിസി ടിവിയും ഓഫായതെങ്ങനെ..! ശി​വ​ക്ഷേ​ത്ര​ത്തി​ൽ വി​ദേ​ശി മ​തി​ൽ ചാ​ടി​ക്ക​ട​ന്ന സമയത്ത് കാമറ ഓഫായതെ ങ്ങനെ:കേസിൽ പോ​ലീ​സ് വീഴ്ച വരുത്തിയെന്നു ഹൈ​ബി

cctvകൊ​ച്ചി: എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ൽ ​അ​ർ​ധ​രാ​ത്രി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു വി​ദേ​ശ പൗ​ര​ൻ ​മ​തി​ൽ ചാ​ടിക്ക​ട​ന്ന സം​ഭ​വം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ പോ​ലീ​സ് വലിയ വീഴ്ച വരുത്തിയെന്നും ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ. ക​ഴി​ഞ്ഞ 16ന് ​അ​ർ​ധ​രാ​ത്രി​യി​ലാ​യിരുന്നു സം​ഭ​വം. അ​ർ​ധ​രാ​ത്രി കോ​ന്പൗ​ണ്ടി​ൽ ക​യ​റി ​മേ​ൽ​ശാ​ന്തി ഉ​പ​യോ​ഗി​ക്കു​ന്ന ക്ഷേ​ത്ര​ക്കു​ള​ത്തി​ന്‍റെ മ​റ​വി​ൽ ക​ണ്ട​തി​നെത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ ദേ​വ​സ്വം ഓ​ഫീ​സി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ദേ​വ​സ്വം ഓ​ഫീ​സ​ർ സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യും ​പോ​ലീ​സെ​ത്തി ഇ​യാ​ളെ ഏ​റ്റു വാ​ങ്ങു​ക​യും ചെ​യ്തു. ദേ​വ​സ്വം ഓ​ഫീ​സി​ൽ വ​ച്ച് ​യാ​ത്രാ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽനി​ന്ന് ​ഇ​യാ​ൾ ഒ​രു പോ​ർ​ച്ചു​ഗീ​സ് പൗ​ര​നാ​ണെ​ന്നും ക​റാ​ച്ചി​യി​ൽനി​ന്നു മുംബൈ വ​ഴി​യാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​തെ​ന്നും മനസിലായി.

എ​ന്നാ​ൽ ക്ഷേ​ത്രജീ​വ​ന​ക്കാ​രു​ടെ യാ​തൊരു സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കാ​തെ അ​ടു​ത്തദി​വ​സം തന്നെ ആൾ കു​ഴ​പ്പ​ക്കാ​ര​ന​ല്ലാ​ത്ത​തി​നാ​ൽ പ​റ​ഞ്ഞുവി​ട്ടു എ​ന്ന മ​റു​പ​ടി​യാ​ണ് പോ​ലീ​സി​ൽനി​ന്നു ല​ഭി​ച്ച​ത്. വി​ദേ​ശി ക്ഷേ​ത്ര കോ​ന്പൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച സ​മ​യ​മാ​യ രാത്രി 11.28 മു​ത​ൽ 11.42 വ​രെ ക്ഷേ​ത്ര​ത്തി​ലെ എ​ല്ലാ സി​സി​ടി​വി കാ​മ​റ​ക​ളും ​പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കാ​ണ​പ്പെ​ട്ട​​ത് കൂ​ടു​ത​ൽ ​ദു​രൂ​ഹ​ത​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

Related posts