ടെലികോം രംഗത്ത് പുതിയ വിപ്ലവം! ജിയോയ്ക്ക് മൂക്കുകയറൊരുങ്ങുന്നു; ഐഡിയയും വോഡഫോണും ലയിക്കുന്നു

yuടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതക്കളായ ഐഡിയയും വോഡഫോണും ലയിക്കുന്നു. ഇതിനായുള്ള ചര്‍ച്ചകര്‍ നടന്നു വരികയാണെന്നും വോഡഫോണ്‍ സ്ഥിരീകളിച്ചു. ലയനം പ്രാബല്യത്തില്‍ വന്നാല്‍ ഉപഭോക്താക്കളുടെ എണ്ണം 39 കോടിയോളമാകും. രാജ്യത്തെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള എയര്‍ടെല്ലിനെ (27 കോടി) പിന്നിലാക്കാന്‍ ലയനം കാരണമായേക്കും.

സൗജന്യം സേവനം നല്കിക്കൊണ്ടിരിക്കുന്ന ജിയോയ്ക്ക് ഈ ലയനം വെല്ലുവിളിയായേക്കും. നിലവില്‍ ജിയോയ്ക്ക് 7.2 കോടി വരിക്കാരാണുള്ളത്. 19 ശതമാനം വിപണി വിഹിതമുള്ള വൊഡഫോണും 17 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ലയിക്കുന്നതോടെ പുതിയ കൂട്ടുകെട്ടായിരിക്കും രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കള്‍
ജിയോ സൗജന്യ ഓഫറുകളുമായി രംഗത്തെത്തിയപ്പോള്‍ മറ്റ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഒറ്റയ്ക്ക് പ്രവര്‍ത്തനം മുന്നോട്ട കൊണ്ടുപോകാനാകില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും ലയനത്തിന് ഒരുങ്ങാന്‍ തീരുമാനിച്ചത്. 1.74 ലക്ഷം കോടി രൂപ മൂല്യം വരുന്നതാണ് ഇന്ത്യന്‍ ടെലികോം വിപണി.

Related posts