ലോക്സഭാ തെരഞ്ഞെടുപ്പ്; സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു സുരക്ഷിതമാക്കാൻ 66,303 പോലീസുകാരെ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. കേരള പോലീസിനെ കൂടാതെ കേന്ദ്രസേനയും വോട്ടെടുപ്പിനു സുരക്ഷ ഒരുക്കാനുണ്ട്. സംസ്ഥാനത്ത് 25,231 പോളിംഗ് ബൂത്തുകളാണുള്ളത്. എഡിജിപി എം.ആർ. അജിത്ത് കുമാറാണ് പോലീസ് നോഡൽ ഓഫീസർ. ഐജി (ഹെഡ് ക്വാർട്ടേഴ്സ്) ഹർഷിത അട്ടല്ലൂരി അസിസ്റ്റന്റ് നോഡൽ ഓഫീസറാണ്. ഇവരുടെ നേതൃത്വത്തിൽ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144...