തിരക്ക് നിയന്ത്രിക്കാൻ സമ്മർ സ്പെഷൽ; 9111 ട്രിപ്പുകളുമായി റെയിൽവേ
കൊല്ലം: മധ്യവേനൽ അവധിയുടെ തിരക്ക് ഒഴിവാക്കുന്നതിന് ഇന്ത്യൻ റെയിൽവേ രാജ്യത്താകമാനം വിവിധ റൂട്ടുകളിൽ 9,111 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. 2023ൽ റെയിൽവേ 6,369 സമ്മർ സ്പെഷൽ സർവീസുകളാണു നടത്തിയത്. ഇത്തവണ കൂടുതലായി ഓടിക്കുന്നത് 2,742 ട്രിപ്പുകളാണ്. ട്രിപ്പുകളുടെ എണ്ണം സോൺ തിരിച്ച് ഇങ്ങനെയാണ്: സെൻട്രൽ-488, ഈസ്റ്റേൺ-254, ഈസ്റ്റ് സെൻട്രൽ-1003, ഈസ്റ്റ് കോസ്റ്റ്-102, നോർത്ത് സെൻട്രൽ-142. നോർത്ത് ഈസ്റ്റേൺ-244, വടക്ക് കിഴക്കൻ അതിർത്തി-88, വെസ്റ്റേൺ-778, നോർത്ത് വെസ്റ്റേൺ-1623....