ക്ഷയരോഗചികിത്സ; എങ്ങനെ, എവിടെ നിന്ന്?
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണ് ക്ഷയരോഗമെന്ന മഹാവിപത്ത് തുടച്ചുനീക്കേണ്ടതിന്റെ പ്രാധാന്യം. ക്ഷയരോഗ ചികിത്സ 6-8 മാസം വരെ നീണ്ടുനിൽക്കുന്ന ചികിത്സയാണ്. പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ക്ഷയ രോഗ ചികിത്സാ പദ്ധതിയെ ഡോട് (ഡയക്റ്റ്ലി ഒബ്സേർവ്ഡ് തെറാപ്പി)എന്നു പറയുന്നു. എന്താണ് ഡോട് ചികിത്സ രോഗിക്കു സൗകര്യമായ സമയത്തും സ്ഥലത്തും വച്ച് ഒരു ആരോഗ്യപ്രവർത്തകന്റെയോ സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ (ട്രീറ്റ്മെന്റ് സപ്പോർട്ടർ)...