യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ
യൂറോപ്പിന്റെ ഫുട്ബോൾ കിരീടം ആർക്കെന്ന് നിശ്ചയിക്കുന്ന പോരാട്ടത്തിന്റെ കിക്കോഫ് ഇന്നേക്ക് 50-ാം ദിനം നടക്കും. 2024 യൂറോ കപ്പ് ഫുട്ബോളിന് ജൂണ്‍ 14ന് പന്തുരുളും. ജൂലൈ 14വരെ നീളുന്ന 17-ാം യൂറോ കപ്പ് പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്നത് ജർമനിയാണ്. യുണൈറ്റഡ് ബൈ ഫുട്ബോൾ എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. ആതിഥേയർ അടക്കം 24 ടീമുകൾ 10 നഗരങ്ങളിലായുള്ള സ്റ്റേഡിയങ്ങളിൽ പോരടിക്കും. ഇറ്റലിയാണ് നിലവിലെ ചാന്പ്യന്മാർ. 2020 യൂറോ കപ്പ്...