ഭക്തിയുടെ ഇരുമുടിയേന്തിയ ‘ജയവിജയ’
ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്ക് ഗാനാര്ച്ചനയൊരുക്കിയാണ് സംഗീതജ്ഞരായ “ജയവിജയ’ന്മാരുടെ സംഗീതലോകത്തേക്കുള്ള തുടക്കം. അര്‍ധ സഹോദരനായ കെ.ജി. വിജയനൊപ്പം ബാല മുരളീകൃഷ്ണയുടെ ശിഷ്യരായി മദ്രാസില്‍ താമസിക്കുന്ന കാലത്തായിരുന്നു ഭക്തിയുടെ ഇരുമുടിയുമേന്തി അയ്യപ്പസന്നിധാനത്തിലേക്കുള്ള ഗാനാര്ച്ചനയുടെ മലചവിട്ടല്‍. എച്ച്എംവിയിലെ മാനേജരുടെ നിര്‍ദേശപ്രകാരം രണ്ട് അയ്യപ്പഭക്തി ഗാനങ്ങള്‍ക്ക് ജയവിജയന്മാര് സംഗീതമേരൊക്കി. പാട്ടുകളെഴുതിയത് എം.പി. ശിവമായിരുന്നു. “ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ…’ എന്ന ആ ഗാനം ഗായിക പി. ലീലയെ വീട്ടില്‍ച്ചെന്ന് പാട്ടു പഠിപ്പിച്ച് പാടിച്ചു. ഒരു സ്ത്രീ...