കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
കരുനാഗപ്പള്ളി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന മിനിട്ടുകളിൽ ടൗണിൽ പ്രകടനമായി എത്തിയ പ്രവർത്തകർ തമ്മിൽ സംഘർഷം. രാഷ്ട്രീയ പാർട്ടികളുമായി ഉണ്ടായ ധാരണ പ്രകാരം കെ എസ്ആർടിസി ജംഗ്ഷനിൽ എൽഡിഎഫിനും പോലീസ് സ്റ്റേഷനു സമീപം യുഡിഎഫിനും പടനായർകുളങ്ങര ക്ഷത്രം ഭാഗത്ത് ബിജെപി പ്രവർത്തകർക്കുമാണ് അനുമതി നൽകിയിരുന്നത്. എന്നാൽ യുഡിഎഫ് പ്രവർത്തകർ നിന്ന സ്ഥലത്തേക്ക് എൽഡിഎഫ് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും അടിപിടിയും തുടർന്ന് കല്ലേറും ഉണ്ടായി. ഇതിൽ...