തിരക്കഥാകൃത്ത് ബെല്‍റാം മട്ടന്നൂർ അന്തരിച്ചു
കണ്ണൂർ: സിനിമാ തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബെല്‍റാം മട്ടന്നൂർ (62) അന്തരിച്ചു. പരേതരായ സി.എച്ച്. പദ്മനാഭൻ നമ്പ്യാരുടെയും സി.എം. ജാനകിയമ്മയുടെയും മകനാണ്. തിരക്കഥാകൃത്ത്, രചയിതാവ്, നിർമാതാവ്, ഗാനരചയിതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ പ്രവർത്തിച്ചുവരികയായിരുന്നു. 1997 ൽ പുറത്തിറങ്ങിയ കളിയാട്ടം എന്ന ചിത്രത്തിലൂടെയാണു ബെൽറാം തിരക്കഥയിൽ അരങ്ങേറ്റം കുറിച്ചത്. കളിയാട്ടത്തിലെ അഭിനയത്തിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരേഷ് ഗോപിക്കു ലഭിച്ചിരുന്നു. പിന്നീട് ബെൽറാം തിരക്കഥയും സംഭാഷണവും നിർവഹിച്ചത്...