ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഏ​ക​ദി​നത്തിൽ ച​രി​ത്രം കു​റിക്കാ​ന്‍ ഇ​ന്ത്യ

പോ​ര്‍ട്ട് എ​ലി​സ​ബ​ത്ത്: ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ തോ​ല്‍വി മ​റ​ന്ന് ഇ​ന്ത്യ വീ​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടാ​നാ​യി ഒ​രു​ങ്ങു​ക​യാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​രം ഇ​ന്ന് പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ല്‍ ന​ട​ക്കും. ആ​റു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​രം ജ​യി​ച്ച ഇ​ന്ത്യ നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ തോ​റ്റി​രു​ന്നു. ഇ​ന്ന​ത്തെ മ​ത്സ​രം ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ ആ​ദ്യ​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടും.

നാ​ലാം ഏ​ക​ദി​ന​ത്തി​നു മു​മ്പ് വ​രെ ഇ​ന്ത്യ​യു​ടെ റി​സ്റ്റ് സ്പി​ന്ന​ര്‍മാ​രും (കു​ല്‍ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ചാ​ഹ​ല്‍) ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ്‌​സ്മാ​ന്മാ​രും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ജൊ​ഹ​ന്നാ​സ്ബ​ര്‍ഗി​ല്‍ ര​ണ്ടു ത​വ​ണ പെ​യ്ത മഴ ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലു​മു​ള്ള ഇ​ന്ത്യ​യു​ടെ പി​ടി അ​യ​ച്ചു. നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ എ.​ബി. ഡി​വി​ല്യേ​ഴ്‌​സി​ന്‍റെ വ​ര​വോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റിം​ഗിനു പുതിയ ഊർജം ലഭിച്ചിരി ക്കുകയാണ്.

ഡി​വി​ല്യേ​ഴ്‌​സ് ഇ​ട്ടു​കെ​ാടു​ത്ത ആ​വേ​ശ​ത്തി​ലാ​ണ് പി​ന്നീ​ടെ​ത്തി​യ ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ ഇ​ന്ത്യൻ സ്പി​ന്ന​ര്‍മാ​രെ ആ​ക്ര​മി​ച്ച് ക​ളി​ച്ച് ജ​യി​ച്ച​ത്. ട്വ​ന്‍റി 20 ശൈ​ലി​യി​ലേ​ക്കു ക​ളി മാ​റി​യ​തോ​ടെ ഡേ​വി​ഡ് മി​ല്ല​റും ഹെ​ന്‍‌റി​ച്ച് ക്ലാ​സ​നും അ​നാ​യാ​സ​മാ​യി റി​സ്റ്റ് സ്പി​ന്ന​ര്‍മാ​രെ നേ​രി​ട്ടു. പ​ന്തി​ല്‍ ടേ​ണും ബൗ​ണ്‍സും ന​ഷ്ട​മാ​യ സ്പി​ന്ന​ര്‍മാ​ര്‍ക്ക് ഒ​ന്നും ചെ​യ്യാ​നാ​വാ​ത്തി​ട​ത്ത് ജൊ​ഹ​ന്നാ​സ്ബ​ര്‍ഗി​ല്‍ പേ​സ​ര്‍മാ​രാ​യ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​രെ ആ​ശ്ര​യി​ക്കാ​തി​രു​ന്ന​ത് ഏ​വ​രു​ടെ​യും നെ​റ്റി​ചു​ളി​ച്ചു.

മ​ഴ​യെ​ത്തു​ട​ര്‍ന്നു ന​ന​ഞ്ഞ പ​ന്തി​ല്‍ ടേ​ണ്‍ ന​ഷ്ട​മാ​യ ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍മാ​ര്‍ യ​ഥേ​ഷ്ടം റ​ണ്‍സ് വ​ഴ​ങ്ങി. എ​ന്നാ​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ ഇ​ന്ത്യ​ന്‍ സ​്പി​ന്ന​ര്‍മാ​രെ നേ​രി​ടാ​ന്‍ പ​ഠി​ച്ചെ​ടു​ത്തോ എ​ന്ന് ഇ​നി​യും സം​ശ​യ​മാ​ണ്.

പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ ഇ​ന്ത്യ​യു​ടെ ടീം ​സെ​ല​ക് ഷ​ന്‍ നി​ര്‍ണാ​യ​ക​മാ​കും. പാ​ര്‍ട്ട് ടൈം ബൗ​ള​റാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന കേ​ദാ​ര്‍ ജാ​ദ​വി​ന്‍റെ പ​രി​ക്ക് ഇ​ന്ത്യ​ക്കു ത​ല​വേ​ദ​ന​യാ​ണ്. ജാ​ദ​വി​ന്‍റെ ബൗ​ളിം​ഗ് ചാ​ഹ​ല്‍, യാ​ദ​വ് എ​ന്നി​വ​ര്‍ക്കൊ​പ്പം നി​ല്‍ക്കു​ന്ന​താ​യി​രു​ന്നു. പേ​സ​റാ​യ ഹ​ര്‍ദി​ക് പാ​ണ്ഡ്യ​ക്കു ബൗ​ളിം​ഗ് ക്വോ​ട്ട പൂ​ര്‍ത്തി​യാ​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ കോ​ഹ്‌ലിക്കു വി​ശ്വ​സി​ച്ച് പ​ന്തേ​ല്‍പ്പി​ക്കാ​ന്‍ പ​റ്റു​ന്ന​യാ​ളാ​യി​രു​ന്നു ജാ​ദ​വ്.

ജാ​ദ​വി​നു പ​ക​രം ഒ​രാ​ളെ​ന്നു എ​ടു​ത്തു പ​റ​യാ​ന്‍ ആ​ളി​ല്ല. ഭേ​ദം രോ​ഹി​ത് ശ​ര്‍മ​യാ​ണ്. 2016 ജ​നു​വ​രി​യി​ല്‍ പെ​ര്‍ത്തി​ലാ​ണ് ശ​ര്‍മ അ​വ​സാ​ന​മാ​യി ഏ​ക​ദി​ന​ത്തി​ല്‍ ബൗ​ള്‍ ചെ​യ്ത​ത്. ശ്രേ​യ​സ് അ​യ്യ​ര്‍ ലെ​ഗ് ബ്രേ​ക്കി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള അ​ര​ങ്ങേ​റ്റ പ​ര​മ്പ​ര​യി​ല്‍ അ​യ്യ​ര്‍ ഒ​രു ഓ​വ​ര്‍ എ​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ ര​ണ്ടു പേ​രെ​യും ജാ​ദ​വി​നെ പോ​ലെ വി​ശ്വ​സി​ക്കാ​നാ​വി​ല്ല. പി​ന്നെ​യു​ള്ള​ത് കോ​ഹ് ലി​യാ​ണ്. നാ​യ​ക​ന്‍ പേ​സാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ജാ​ദ​വി​ന്‍റെ പ​രി​ക്ക് ബൗ​ളിം​ഗി​നെ ബാ​ധി​ച്ച​തി​നൊ​പ്പം മി​ക​വി​ലെ​ത്താ​ത്ത മ​ധ്യ​നി​ര​യി​ലെ ബാ​റ്റിം​ഗി​നെ​ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ നാ​ലാ​മ​നാ​യി ഇ​റ​ങ്ങി​യ 79 റ​ണ്‍സ് നേ​ടി​യ അ​ജി​ങ്ക്യ ര​ഹാ​നെ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ല്‍മങ്ങി. പാ​ണ്ഡ്യ​യാ​ണെ​ങ്കി​ല്‍ ആ​ദ്യ ടെ​സ്റ്റി​നു ശേ​ഷം ഫോ​മി​ലെ​ത്തി​യി​ട്ടി​ല്ല. ത​ള​ര്‍ച്ച നേ​രി​ടു​ന്ന മ​ധ്യ​നി​ര​യി​ല്‍ മു​ന്‍ നാ​യ​ക​ന്‍ എം.​എ​സ്. ധോ​ണി മാ​ത്ര​മാണു ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ 43 പ​ന്തി​ല്‍ 42 റ​ണ്‍സു​മാ​യി ധോ​ണി പു​റ​ത്താ​കാ​തെ നി​ന്നു. മ​ധ്യ​നി​ര​യു​ടെ ത​ക​ര്‍ച്ച ജൊ​ഹ​ന്നാ​സ്ബ​ര്‍ഗി​ല്‍ ഇ​ന്ത്യ​യെ മി​ക​ച്ച സ്‌​കോ​റി​ലെ​ത്തു​ന്ന​തി​ല്‍നി​ന്നു ത​ട​ഞ്ഞു.

മു​ന്‍നി​ര​യി​ല്‍ രോ​ഹി​ത് ശ​ര്‍മ ഇ​തു​വ​രെ മി​ക​വി​ലെ​ത്തി​യി​ട്ടി​ല്ല. നാ​ല് ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ആ​കെ 40 റ​ണ്‍സാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. കോ​ഹ്‌​ലി​യും (393 റ​ണ്‍സ്), ശി​ഖ​ര്‍ ധ​വാ​നും (271 റ​ണ്‍സ്) മാ​ത്ര​മാ​ണ് ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗി​നെ ശ​ക്ത​മാ​ക്കു​ന്ന​ത്. മ​റ്റു​ള്ള ബാ​റ്റ്‌​സ്മാ​ന്മാ​രെ​ല്ലാം ചേ​ര്‍ന്ന് ആ​കെ എ​ടു​ത്ത​ത് 239 റ​ണ്‍സ് ആ​ണ്.

നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യെ വ​ന്‍ സ്‌​കോ​റി​ലെ​ത്തു​ന്ന​തി​ല്‍നി​ന്നു ത​ട​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പേ​സ​ര്‍മാ​ര്‍ കൂ​ടു​ത​ല്‍ മി​ക​വാ​ണ് പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​മ്രാ​ന്‍ താ​ഹി​റി​നെ ഒ​ഴി​വാ​ക്കി​ നാ​ലാം ഏ​ക​ദി​ന​ത്തി​നിറ​ങ്ങി​യ ആ​തി​ഥേ​യ​ര്‍ ജെ.​പി. ഡു​മി​നി​യെ​യാ​ണ് സ്പി​ന്ന​റാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ താ​ഹി​ര്‍ ടീ​മി​ലെ​ത്തും. പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ലെ സെ​ന്‍റ് ജോ​ര്‍ജ്‌​സ് പാ​ര്‍ക്കി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ്പിന്നർമാർ മി​ക​ച്ച പ്ര​ക​ട​നമാണ് കാ​ഴ്ച​വ​ച്ചത്.

ക​ഴി​ഞ്ഞ വ​ര്‍ഷം ജ​നു​വ​രി​യി​ല്‍ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ 26 റ​ണ്‍സി​ന് 3 വി​ക്ക​റ്റ് താഹിർ വീ​ഴ്ത്തി​യി​രു​ന്നു. 2016 ഒ​ക്ടോ​ബ​റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ര​ണ്ടു സ്പി​ന്ന​ര്‍മാ​രെ ഇ​റ​ക്കി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​ട്ടം സ്വ​ന്ത​മാ​ക്കി. ത​ബ്രാ​സി ഷം​സി 36ന് ​മൂ​ന്നു വി​ക്ക​റ്റും ര​ണ്ടാം സ്പി​ന്ന​റാ​യ ആ​രോ​ണ്‍ ഫാ​ന്‍ഗി​സോ 17ന് ​ര​ണ്ടു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

ദ​ക്ഷി​ണാ​ഫ്രി​ക്ക ഈ ​ഗ്രൗ​ണ്ടി​ല്‍ 32 ക​ളി​യി​ല്‍ 11 എ​ണ്ണ​ത്തി​ല്‍ തോ​റ്റു. ഇ​തി​ല്‍ ആ​റെ​ണ്ണം ക​ഴി​ഞ്ഞ പ​തി​റ്റാ​ണ്ടി​ലാ​യി​രു​ന്നു. ഇ​വി​ടെ ഓ​രോ ഹോം ​സ​മ്മ​റി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക തോ​റ്റി​ട്ടു​ണ്ട്. ഇ​ന്ത്യ​ക്കി​വി​ടെ ഇ​തു​വ​രെ ജ​യി​ക്കാ​നാ​യി​ട്ടി​ല്ല. 1992 മു​ത​ല്‍ ഇ​വി​ടെ ക​ളി​ച്ച അ​ഞ്ചു ക​ളി​യി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു. ഇ​തി​ലെ നാ​ലെ​ണ്ണം ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ടും ഒ​ര​ണ്ണം 2001-02ല്‍ ​ന​ട​ന്ന ത്രി​രാ​ഷ് ട്ര ​പ​ര​മ്പ​ര​യി​ല്‍ കെ​നി​യ​യോ​ടു​മാ​യി​രു​ന്നു.

ഇ​ന്ത്യ​ പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ല്‍ ഇ​തു​വ​രെ 200നു ​മു​ക​ളി​ല്‍ സ്‌​കോ​ര്‍ ചെ​യ്തി​ട്ടി​ല്ല. 2001ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ നേ​ടി​യ 176 ആ​ണ് ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. പഴയതെല്ലാം പി​ന്നി​ലാ​ക്കി പു​തി​യ ച​രി​ത്ര​മെ​ഴു​താ​നാ​ണ് കോ​ഹ് ലി​യും സം​ഘ​വും നാ​ളെ ഇ​റ​ങ്ങു​ക.

Related posts