ഇന്ത്യ ചരിത്രനേട്ടത്തിനരികേ

പല്ലേക്കലെ: ച​രി​ത്ര​നേ​ട്ട​ത്തി​ന​രികി​ലാ​ണ് വി​രാ​ട് കോ​ഹ് ലി​യും കൂ​ട്ട​രും. ഇന്ത്യക്കെതി രായ മൂന്നാം ടെസ്റ്റിലും ശ്രീലങ്ക പരാജയ മുനന്പത്ത്. ഫോളോ ഓൺ ചെയ്ത ലങ്ക രണ്ടാം ദിനം കളിയവസാനിക്കുന്പോൾ ഇ​ ന്ത്യ​ന്‍ സ്‌​കോ​റി​നെ​ക്കാ​ള്‍ 333 റ​ണ്‍സ് പി​ന്നി​ലാണ് ‍. ഇ​ന്ത്യ ഒ​രി​ക്ക​ല്‍ക്കൂ​ടി ഒ​രു ഇ​ന്നിം​ഗ്‌​സ് ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ജ​യി​ച്ചാ​ല്‍ വി​ദേ​ശ​ത്ത് മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര ജ​യി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ ടീ​മാ​കും. ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ത​മ്മി​ല്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലു​ള്ള വ്യ​ത്യാ​സം എ​ത്ര​മാ​ത്ര​മു​ണ്ടെ​ന്ന് എ​ടു​ത്തു​കാ​ട്ടു​ന്ന​താ​യി​രു​ന്നു ര​ണ്ടാം ദി​നം. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ടെ​സ്റ്റ് ത​ല​ത്തി​ലു​ള്ള വ്യ​ത്യാ​സം വ്യ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ത് എ​ത്ര​മാ​ത്രം വ​ലു​താ​ണെ​ന്നു കാ​ണി​ക്കു​ന്ന​താ​യി​രു​ന്നു മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റി​ലെ ര​ണ്ടാം ദി​നം. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ടെ​സ്റ്റി​ലും ല​ങ്ക ഫോ​ളോ ഓ​ണി​നു വി​ധേ​യ​രാ​യി.

ഫോ​ളോ ഓ​ണ്‍ ചെ​യ്തു തു​ട​ങ്ങി​യ ആ​തി​ഥേ​യ​ര്‍ ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റി​ന് 19 റൺസ് എ​ന്ന നി​ല​യി​ലാ​ണ്. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 487 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു. ആ​റു വി​ക്ക​റ്റി​ന് 329 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം തു​ട​ങ്ങി​യ ഇ​ന്ത്യ​ ആ​ദ്യ സെ​ഷ​നി​ല്‍ 158 റ​ണ്‍സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ല്‍ ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യു​ടെ 96 പ​ന്തി​ല്‍ 108 റ​ണ്‍സ് നേടിയ ത​ക​ര്‍പ്പ​ന്‍ ഇന്നിംഗ്സുമു​ണ്ടാ​യി​രു​ന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക ഒ​ന്നാം ഇ​ന്നിം​ഗ്‌​സിൽ 135 റ​ണ്‍സി​ന് പുറത്തായി. കു​ല്‍ദീ​പ് യാ​ദ​വ് നാ​ലും മു​ഹ​മ്മ​ദ് ഷാ​മി​യും ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നും ര​ണ്ടു വി​ക്ക​റ്റ് വീ​തവും പ​ങ്കി​ട്ടു.ഇന്നലെ വൃ​ദ്ധി​മ​ന്‍ സാ​ഹ​യെ (16) പെ​ട്ടെ​ന്ന് പു​റ​ത്താ​ക്കാ​നാ​യ​തു മാ​ത്ര​മാ​ണ് ല​ങ്ക​യ്ക്ക് ആ​ശ്വാ​സം ന​ല്‍കി​യ​ത്.

ബു​ദ്ധി​പൂ​ര്‍വം ബാ​റ്റ് ചെ​യ്ത പാ​ണ്ഡ്യ എ​ട്ടാം വി​ക്ക​റ്റി​ല്‍ കു​ല്‍ദീ​പ് യാ​ദ​വു​മാ​യി (26) ചേ​ര്‍ന്ന് നേ​ടി​യ​ത് 62 റ​ണ്‍സ്. കു​ല്‍ദീ​പി​നെ​യും ഷാ​മി​യെ​യും (8) ല​ക്ഷ​ന്‍ സ​ഡ്ക​ന്‍ അ​ടു​ത്ത​ത്ത​ടു​ത്ത് പു​റ​ത്താ​ക്കി​യ​പ്പോ​ള്‍ ഇ​ന്ത്യ 450 ക​ട​ക്കി​ല്ലെ​ന്നു തോ​ന്നി​ച്ചു.

Related posts