ഇന്ത്യന്‍ സൈന്യത്തിനെതിരായ ഫേസ്ബുക്ക് കൂട്ടായ്മ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍, ഗ്രൂപ്പില്‍ അംഗമായാല്‍ പണികിട്ടും, ഗ്രൂപ്പില്‍ അംഗമായവര്‍ കോടതി കയറിയിറങ്ങുന്നു

378095-indian-army08.08.15കാഷ്മീര്‍ ജനതയ്ക്കു ഐക്യദാര്‍ഡ്യമെന്ന പേരില്‍ ആരംഭിച്ച ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെതിരേ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ശക്തമാക്കി. കഴിഞ്ഞദിവസം ഈ ഗ്രൂപ്പിലെ ചില അംഗങ്ങളുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ സൈന്യത്തിനെതിരേ പ്രകടനവും മുദ്രാവാക്യം വിളികളും നടന്നിരുന്നു. അന്ന് നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്യുകയും സൈന്യത്തിനെതിരേ മുദ്രാവാക്യം വിളിച്ചവരെ വളഞ്ഞിട്ട് തല്ലുകയും ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയില്‍ പ്രതിഷേധപ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് സ്റ്റാന്റ് അപ് ഫോര്‍ കാഷ്മീര്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരേ അന്വേഷണം ശക്തമായത്.

ഗ്രൂപ്പില്‍ കമന്റുകളിലിടുന്നവരും ഷെയര്‍ ചെയ്യുന്നവരും കര്‍ശനനിരീക്ഷണത്തിലാണ്. ഗ്രൂപ്പിന് നേതൃത്വം നല്കുന്നവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടില്ലെങ്കിലും കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സുകള്‍ അന്വേഷണം നടത്തുന്നുണ്ട്. പലരും ഈ ഗ്രൂപ്പില്‍ അംഗങ്ങളായിരിക്കുന്നത് വ്യാജപേരുകളിലാണ്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നുവെന്ന വിവരം ലഭിച്ചതോടെ പലരും ഗ്രൂപ്പില്‍നിന്നു പിന്‍മാറിയിട്ടുണ്ട്.

Related posts