ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് “ലോട്ടറി’; ശന്പളം ഇരട്ടിയാക്കി

ന്യൂഡൽഹി: പൂ ചോദിച്ചപ്പോൾ പൂക്കാലം കിട്ടിയ അവസ്ഥയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. വേതനം വർധിപ്പി ക്കണമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ വെറുതെ ഒന്ന് ആവശ്യപ്പെട്ടപ്പോൾ ബിസിസിഐ സമ്മാനിച്ചത് ഇരട്ടി ശന്പള വർധന. രാജ്യാന്തര താരങ്ങൾക്കും പ്രാദേശിക താരങ്ങൾക്കും ഉൾപ്പടെയുള്ള മുഴുവൻ കളിക്കാർക്കും ബോർഡ് നൂറു ശതമാനമാണ് ശന്പളം കൂട്ടിയത്. അടുത്ത സീസണ്‍ മുതൽ പുതുക്കിയ ശന്പളം ലഭിച്ചു തുടങ്ങും.

സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഭരണസമിതി അടുത്ത സീസണിലെ ശന്പള വർധനവിനായി 200 കോടി രൂപ കൂടി അനുവദിച്ചു. ഇപ്പോൾ നൽകുന്ന 180 കോടിക്ക് പുറമേയാണിത്. സീനിയർ-ജൂണിയർ ടീമുകൾക്ക് എത്ര പണം നൽകുമെന്ന കാര്യത്തിലുള്ള പരിശോധന ബിസിസിഐ തുടങ്ങിക്കഴിഞ്ഞു.

ബിസിസിഐയുടെ വാർഷിക വരുമാനത്തിന്‍റെ 26 ശതമാനമാണ് കളിക്കാർക്ക് വേതനമായി വീതിച്ച് നൽകുന്നത്. മൂന്ന് തട്ടായാണ് വേതനം നൽകുന്നത്. രാജ്യാന്തര താരങ്ങൾക്ക് 13 ശതമാനവും ആഭ്യന്തര താരങ്ങൾക്ക് 10.6 ശതമാനവും ശേഷിക്കുന്ന ഭാഗം വനിതകൾക്കും ജൂണിയർ താരങ്ങൾക്കുമായി നൽകുന്നതാണ് കരാർ. പുതിയ വേതനം പ്രകാരം വർഷം 46 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് 11 കോടി രൂപയോളം ലഭിക്കും. നിലവിൽ കോഹ്‌ലിയും ശന്പളം 5.51 കോടിയാണ്. 12 മുതൽ 15 ലക്ഷം വരെ വാങ്ങിയിരുന്ന രഞ്ജി താരങ്ങൾക്ക് ഇനി 30 ലക്ഷം വർഷം ലഭിക്കും.

Related posts