’മെയ്ഡ് ഇൻ ഇന്ത്യ’ ഐ ഫോണ്‍ ഉടൻ

apple-india-lബംഗളൂരു: ഇന്ത്യയിൽ ഐ ഫോണുകൾ ഉൽപാദിപ്പിക്കുന്നതിന് യൂണിറ്റ് സ്ഥാപിക്കാൻ ആപ്പിൾ ഒരുങ്ങുന്നു. പുതിയ നിർമാണ യൂണിറ്റ് ബംഗളൂരുവിൽ ആയിരിക്കുമെന്ന് ആപ്പിൾ കന്പനി അധികൃതർ സ്ഥിരീകരിച്ചു. ഇതിനാവശ്യമായ രൂപരേഖ തയറായതായി ആപ്പിൾ കന്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി കർണാടക സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ആപ്പിൾ ഫോണ്‍ അസംബ്ലിംഗ് യൂണിറ്റാണ് ബംഗളൂരുവിൽ ആരംഭിക്കുന്നതെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഖെ പറഞ്ഞു. ഐ ഫോണ്‍ യൂണിറ്റ് സ്ഥാപിക്കുന്നത് ആഗോള തലത്തിൽ ഇന്ത്യക്ക് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയോടെ ഉത്പാദനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിൾ മേധാവികളുമായി ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ചകളും നടന്നിട്ടുണ്ട്.

അതേസമയം, ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളും ആപ്പിൾ കന്പനി അധികൃതരെ ലക്ഷ്യമിട്ട് രംഗത്തുണ്ട്.

Related posts