ട്രെയിൻ ടിക്കറ്റ് ഇനി വീട്ടുപടിക്കൽ! പുതിയ പദ്ധതിക്ക് ഇന്ത്യൻ റെയിൽവേ

indian-railwayന്യൂ​ഡ​ൽ​ഹി: യാ​ത്ര​ക്കാ​ർ​ക്ക് വീ​ട്ടു​പ​ടി​ക്ക​ൽ ടി​ക്ക​റ്റ് എ​ത്തി​ച്ചു​ന​ല്കു​ന്ന പു​തി​യ പ​ദ്ധ​തി​ക്ക് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കേ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ൻ (ഐ​ആ​ർ​സി​ടി​സി) തു​ട​ക്ക​മി​ട്ടു. ടി​ക്ക​റ്റ് കൈ​പ്പ​റ്റി​യ​ശേ​ഷം മാ​ത്രം പ​ണം ന​ല്കി​യാ​ൽ മ​തി എ​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.

ഓ​ണ്‍ലൈ​നാ​യി യാ​ത്ര​ക്കാ​ർ ബു​ക്ക് ചെ​യ്യു​ന്ന ടി​ക്ക​റ്റാ​ണ് വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ല്കു​ക. ഐ​ആ​ർ​സി​ടി​സി​യു​ടെ വെ​ബ്സൈ​റ്റി​ലും മൊ​ബൈ​ൽ ആ​പ്പി​ലും ഇ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പേ​മെ​ന്‍റ് ഓ​പ്ഷ​നി​ൽ പേ ​ഓ​ണ്‍ ഡെ​ലി​വ​റി ന​ല്കി​യാ​ൽ ടി​ക്ക​റ്റ് വീ​ട്ടു​പ​ടി​ക്ക​ലെ​ത്തു​മെ​ന്ന് ഐ​ആ​ർ​സി​ടി​സി അ​റി​യി​ച്ചു. ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്പോ​ൾ വ​ണ്‍ ടൈം ​ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്. യാ​ത്ര​ക്കാ​ര​ൻ ത​ന്‍റെ ആ​ധാ​ർ അ​ല്ലെ​ങ്കി​ൽ പാ​ൻ കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ന​ല്കു​ക​യും വേ​ണം.

5000 രൂ​പ വ​രെ​യു​ള്ള നി​ര​ക്കി​ന് 90 രൂ​പ വി​ല്പ​ന നി​കു​തി​യാ​യി ന​ല്ക​ണം. 5000 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണെ​ങ്കി​ൽ 120 രൂ​പ​യാ​ണ് വി​ല്പ​ന നി​കു​തി. ടി​ക്ക​റ്റ് കൈ​പ്പ​റ്റു​ന്ന​തി​നു മു​ന്പ് കാ​ൻ​സ​ൽ ചെ​യ്താ​ൽ കാ​ൻ​സ​ലേ​ഷ​ൻ, ഡെ​ലി​വ​റി ചാ​ർ​ജു​ക​ൾ ന​ല്കാ​ൻ യാ​ത്ര​ക്കാ​ര​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും ഐ​ആ​ർ​സി​ടി​സി അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ 600 സി​റ്റി​ക​ളി​ലാ​യി 4000 പി​ൻ​കോ​ഡു​ക​ളി​ൽ ഈ ​സം​വി​ധാ​നം ല​ഭ്യ​മാ​ണ്. യാ​ത്ര​യ്ക്ക് അ​ഞ്ചു ദി​വ​സം മു​ന്പെ​ങ്കി​ലും ബു​ക്ക് ചെ​യ്താ​ൽ മാ​ത്ര​മേ ഈ ​സേ​വ​നം ല​ഭ്യ​മാ​കൂ.

Related posts