പാകിസ്ഥാന്റെ കാരുണ്യത്തില്‍ ഇന്ത്യന്‍ സൈനികന് മോചനം; അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ ജവാനെ പാകിസ്ഥാന്‍ മോചിപ്പിച്ചു

soldierന്യൂഡല്‍ഹി: പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ശത്രുതയുടെ മഞ്ഞുരുകുന്നതായി സൂചന.അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ സൈനികനെ പാകിസ്ഥാന്‍ മോചിപ്പിച്ചതാണ് ഈ പ്രതീക്ഷകള്‍ക്ക് ചൂടുപകരുന്നത്. ബാബുലാല്‍ ചൗഹാന്‍ എന്ന സൈനികനാണ് മോചനം ലഭിച്ചത്. പഞ്ചാബിലെ വാഗ അതിര്‍ത്തി വഴിയാണ് ബാബുലാലിനെ ഇന്ത്യയ്ക്കു കൈമാറിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29നായിരുന്നു ബാബുലാല്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നത്. ഉറി ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു സംഭവം. തുടര്‍ന്ന് ഇയാളെ പാക് സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ജന്മദിനമായ ഡിസംബര്‍ 25ന് പാകിസ്ഥാന്‍ 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിരുന്നു. ഇതൊക്കെ ഇന്ത്യാ-പാക് ബന്ധത്തില്‍ പുരോഗതിയുണ്ടാക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

Related posts