ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും മരണം പ്രവചിക്കപ്പെട്ടിരുന്നു? ബ്രിട്ടീഷ് സര്‍ക്കാരിന്റെ രേഖകള്‍ ഈ വാദം അടിവരയിടുന്നു

gandhi 2മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുമെന്നു പഞ്ചാബ് ഭീകരവാദി നേതാവ് പ്രവചിക്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇന്ദിര കൊല്ലപ്പെടുന്നതിനു മാസങ്ങള്‍ക്കുമുമ്പേ ഖലിസ്ഥാന്‍ നേതാവായിരുന്ന ജഗ്ജിത് സിംഗ് ചൗഹാന്‍ ഇക്കാര്യം പലരോടും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ പറയുന്നു. രഹസ്യമാക്കി വച്ചിരുന്ന ഈ രേഖകള്‍ അടുത്തിടെയാണ് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്.

1984ല്‍ ബ്രിട്ടീഷ് വിദേശകാര്യ, ആഭ്യന്തര വകുപ്പുകള്‍ തയാറാക്കിയ രേഖകളില്‍ ഇന്ദിര കൊല്ലപ്പെട്ടേക്കാമെന്ന സൂചനകളുണ്ട്. അതേവര്‍ഷം ജൂണില്‍ ഇന്ദിരാ വധത്തിനു ലോകം സാക്ഷിയാകുകയും ചെയ്തു. ഇന്ദിരയുടെ മകനും പിന്നീട് പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയും സമാനമായി വധിക്കപ്പെടുമെന്ന ഇയാള്‍ പറഞ്ഞതായി രേഖകളില്‍ പറയുന്നു.

യുകെയില്‍ ചൗഹാന്‍ വസിക്കുന്നത് ഇന്ത്യയുകെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും രേഖ മുന്നറിയിപ്പുനല്‍കുന്നുണ്ട്. സിഖ് റിപ്പബ്ലിക് ഓഫ് ഖലിസ്ഥാന്റെ സ്വയംപ്രഖ്യാപിത പ്രസിഡന്റായാണ് യുകെ അധികൃതര്‍ ചൗഹാനെ വിശേഷിപ്പിക്കുന്നത്. അന്ന് ബ്രിട്ടനില്‍ അധികാരത്തിലിരുന്ന മാര്‍ഗരറ്റ് താച്ചര്‍ സര്‍ക്കാര്‍ ചൗഹാനെ സംശയിച്ചിരുന്നെന്നും കൂടുതല്‍ നടപടികളെടുക്കാന്‍ നിര്‍ദേശിച്ചിരുന്നെന്നും രേഖകളില്‍ പറയുന്നു.

സ്വതന്ത്ര ഖാലിസ്ഥാനുവേണ്ടി വാദിച്ച ജഗ്ജിത് സിംഗ് ചൗഹാന്‍ 2007ലാണ് മരണമടഞ്ഞത്. ഡോക്ടറായിരുന്ന ഇയാള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി പഞ്ചാബ് നിയമസഭയിലെത്തിയിട്ടുണ്ട്. 1967ലായിരുന്നു ഇത്. പിന്നീട് അകാലിദള്‍ ഭരണകാലത്ത് സ്പീക്കറായി. ലച്മന്‍ സിംഗ് ഗില്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തില്‍ ധനമന്ത്രിയായി. പിന്നീടാണ് സ്വതന്ത്ര ഖാലിസ്ഥാന്‍ വാദത്തിന്റെ മുന്‍നിര പോരാളിയാകുന്നത്. ഇന്ദിരാ ഗാന്ധിയുടെ വധത്തിനു മുമ്പേ ഇയാള്‍ ഇന്ത്യയില്‍ നിന്നു ലണ്ടനിലേക്കു പാലായനം ചെയ്തിരുന്നു.

Related posts