വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല

B-RESERVBANKമുംബൈ: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചിരിക്കുന്നത്. കറന്‍സി പിന്‍വലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയമാണ് പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനു ശേഷമാണ് വായ്പാനയം പ്രഖ്യാപിച്ചത്.

ഇതുപ്രകാരം കരുതല്‍ ധനാനുപാതം നാലു ശതമാനമായും ബാങ്കുകള്‍ക്കുള്ള ഹ്രസ്വകാല അടിയന്തര വായ്പയുടെ നിരക്കായ റീപോ 6.25 ശതമാനമായും ബാങ്കുകളുടെ മിച്ചം പണം സൂക്ഷിക്കുന്നതിനു നല്കുന്ന റിവേഴ്‌സ് റീപോ നിരക്ക് 5.75 ആയും തുടരും. റീപോ 6.25 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കും എന്നായിരുന്നു പ്രതീക്ഷ. റിവേഴ്‌സ് റീപോ 5.5 ശതമാനമായി കുറയ്ക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.

ഡോ. ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ ശേഷമുള്ള രണ്ടാമത്തെ പണനയ അവലോകനമായിരുന്നു ഇത്. ഒക്ടോബറിലെ അവലോകനത്തില്‍ റീപോ കാല്‍ ശതമാനം കുറച്ചിരുന്നു.

Related posts