ചാക്കോ മാഷിന് ഡയലോഗ് ഒന്ന് മാറ്റി പിടിക്കേണ്ടി വരും

“ഭൂഗോളത്തിന്‍റെ ഓരോ സ്പന്ദനവും കണക്കിലാണ്.” സ്ഫടികം സിനിമ ഇറങ്ങി രണ്ട് നൂറ്റാണ്ടായെങ്കിലും ഈ ഡയലോഗ് ഇന്നും ഹിറ്റാണ്. നിത്യജീവിതത്തിലും സോഷ്യൽ മീഡിയകളിലും ഒരു സൂക്തം പോലെ പലപ്പോഴും നമ്മൾ ഇത് ഉപയോഗിക്കാറുണ്ട്.
കാലഹരണപ്പെട്ടെങ്കിലും അങ്ങനെ തോന്നിക്കാത്തരീതിയിൽ ഇതിൽ സാന്ദർഭികമായി പല കൂട്ടിചേർക്കലുകൾ വരുത്തി അതിന്‍റെ തനിമ പോകാതെ ഇന്നും ഉപയോഗിക്കിക്കുകയാണ് നമ്മൾ.

പക്ഷേ, ഇന്നായിരുന്നെങ്കിൽ ചാക്കോ മാഷിന് ഈ ഡയലോഗ് ഒന്നു മാറ്റി പിടിക്കേണ്ടി വന്നേനെ!
ഇന്‍റർനെറ്റെന്നു കേട്ടാൽ ഇഷ്ടക്കുറവുണ്ടോ

ഇത് ഇന്‍റർനെറ്റ് യുഗമാണ്. ഇന്നു വരെ കാണാത്തവനെ വിശ്വസിച്ച് കാശ് ട്രാൻസ്ഫർ ചെയ്തു കൊടുത്തു പണി മേടിച്ചവരുടെ, മേടിക്കുന്നവരുടെ യുഗം, ഇല്ലാത്ത സാധനം ഓർഡർ ചെയ്ത് ഇപ്പൊവരും ഡോട്ട് കോമിൽ ഷിപ്പിംഗ് സ്റ്റാറ്റസ് നോക്കി കൊണ്ടിരിക്കുന്നവരുടെ യുഗം, ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായവരുടെ യുഗം…. അങ്ങനെ തട്ടിപ്പുകൾ മാത്രം ഉള്ളതാണോ ഇന്‍റർനെറ്റ്? ചിലർക്ക് ഇന്‍റർനെറ്റ് എന്നാൽ ഫേസ്ബുക്കും വാട്സാപ്പും ആമസോണും ഫ്ളിപ്പ്കാർട്ടും മാത്രമാണ്.

ശരിക്കും ഇതാണോ ഇന്‍റർനെറ്റ്?

അനുഭവങ്ങളിലൂടെ ഇന്ത്യയിൽ പലർക്കും ഇന്‍റർനെറ്റ് എന്നാൽ തട്ടിപ്പാണ്. വെറും ചാറ്റും ഫീഡും മാത്രമാണ് 99 ശതമാനത്തിനും. കേവലം ഒരു ശതമാനം മാത്രമാണ് ഇന്‍റർനെറ്റിന്‍റെ വ്യാപ്തി അറിയാവുന്നവർ, അതിനെ കൃത്യമായി മനസിലാക്കിയവർ, ഉപയോഗിക്കുന്നവർ. പലപ്പോഴും ഇതിന്‍റെ സാധ്യതകളെപ്പറ്റി അറിയാതെ, പ്രയോജനപ്പെടുത്താതെ ആണ് ഇന്‍റർനെറ്റിനെ കരിന്പട്ടികയിൽ പെടുത്തുന്നത്.

ഇന്‍റർനെറ്റ് എന്നത് വൈദ്യുതി പോലെ തന്നെയാണ്. ആദ്യകാല കാൻഡസെന്‍റ് ബൾബുകൾ മുതൽ എൽഇഡി ബൾബുകളിൽ വരെ വൈദ്യുതി എന്ന പോലെ, ഇവിടെയും ടെക്നോളജികൾ മാറി വന്നേക്കാം, പക്ഷേ, അടിസ്ഥാനം ഇന്‍റർനെറ്റ് തന്നെയാണെന്ന് തിരിച്ചറിയണം. പല വിധത്തിൽ നമ്മൾ വൈദ്യുതിയെ പ്രയോജനപ്പെ ടുത്തുന്നുണ്ട്. പക്ഷേ, ഇന്‍റർനെറ്റിനെ പ്രയോജനപ്പെടു ത്തുന്നില്ല. അറിവില്ലായ്മ തന്നെയാണ് അതിനുള്ള പ്രധാന കാരണം.
ഇന്‍റർനെറ്റ് നമുക്കായി തുറന്നിട്ടിരിക്കുന്ന അവസരങ്ങളുടെ വ്യാപ്തി നാം തിരിച്ചറിയണം.

തിരുവനന്തപുരത്തെ ഉപ്പേരിക്ക് അങ്ങ് ദുബായിയിലും മാർക്കറ്റ്

കഴിഞ്ഞ ദശാബ്ദം ഇന്‍റർനെറ്റിന്‍റെ വികാസം ആയിരുന്നെങ്കിൽ ഈ ദശാബ്ദവും വരും കാലങ്ങളും അതിന്‍റെ ഉപഭോഗത്തിനുള്ളതാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് ആണ് ഇത്തരത്തിൽ ഇന്ന് ലോകം ഏറ്റെടുത്തിരിക്കുന്ന ഒരു സംഗതി. പരന്പരാഗതമായ വിപണനതന്ത്രങ്ങളെ കാറ്റിൽ പറത്തികൊണ്ട് ഇന്‍റർനെറ്റിന്‍റെ മുഴുവൻ സാധ്യതകളെയും ഉപയോഗപ്പെടുത്തി കൊണ്ടാണ് ഡിജിറ്റൽ മാർക്കറ്റിംഗ് പുതുതരംഗമായി ആവിർഭവിച്ചിരിക്കുന്നത്.

ഉപഭോക്താവിന്‍റെ ആവശ്യമനുസരിച്ച് കാണേണ്ടത് മാത്രം, കാണേണ്ട സമയത്ത,് കാണേണ്ട പോലെ കാണിച്ച് വിപണനം ചെയ്യുക എന്നുള്ളതെല്ലാം ഇതിന്‍റെ അനന്ത സാധ്യതകളിൽ ചിലത് മാത്രം. അഫിലിയെറ്റ് മാർക്കറ്റിംഗ്, ഇൻബൗണ്ട് മാർക്കറ്റിംഗ്, വൈറൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, പേഴ്സണൽ മാർക്കറ്റിംഗ് തുടങ്ങി അനവധി മേഖലകളിൽ ഇതു പരന്നു കിടക്കുന്നു.

ബിറ്റ്കോയിന് ഇന്ത്യയിലും കേരളത്തിലും പ്രചുരപ്രചാരം സൃഷ്ടിച്ചത് ഇത്തരത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയാണ്. തിരുവനന്തപുരത്തുള്ള ഉപ്പേരികൾക്ക് ദുബായിൽ പോലും മാർക്കറ്റ് ഉണ്ടാക്കിയതും ഡിജിറ്റൽ മാർക്കറ്റിംഗ് സാങ്കേതത്തിലൂടെയാണ്.

ഇന്‍റർനെറ്റ് എന്നത് ഒരു സാധ്യതയാണ്, ലോകത്തിന്‍റെ മറ്റൊരു കോണിൽ ജീവിക്കുന്ന ഒരാളെ നിങ്ങളുടെ ഉത്പന്നമോ സേവനമോ പരിചയപ്പെടുത്തി വിപണനം നടത്താവുന്ന ഒരു സാധ്യത. അതിൽ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് ഒരു ഉപകരണവും, അത്തരം സേവനം അല്ലെങ്കിൽ ഉത്പന്നം ആവശ്യമുള്ളവരെ മാത്രം തെരഞ്ഞെടുത്ത് വിപണനം സാധ്യമാക്കുന്ന ഉപകരണം. അതിരുകളില്ലാത്ത വിപണന സാധ്യത! ആവശ്യക്കാരനെ കണ്ടെത്തുന്നതു മുതൽ ഒരുവനെ ആവശ്യക്കാരനാക്കുന്നതു വരെ ഡിജിറ്റൽ മാർക്കറ്റിംഗിന്‍റെ ഒരു ഭാഗമാണ്.

ഇത്തരം സാധ്യതകൾ ഏറെ ഉണ്ടെങ്കിലും ഇന്നും ഇവിടുത്തെ പല കന്പനികളും പരന്പരാഗതമായ രീതിയിൽ തന്നെ മാർക്കറ്റിംഗ് തുടരുന്നു. മിടുമിടുക്കരായ എംബിഎ ക്കാരും മറ്റും ഈ ടീമിൽ ഉണ്ടാകുമെങ്കിലും ഇന്ന്, ഈ കാലഘട്ടത്തിന് ആവശ്യം ഡിജിറ്റൽ മാർക്കറ്റിംഗ് സാങ്കേതികത്വം തന്നെയാണ്. കൂടുതൽ ആളുകളിലേക്ക് എളുപ്പം എത്തിപ്പെടുവാനുള്ള മാർഗം എന്നതു മാത്രമല്ല, ഏറ്റവും ചിലവ് കുറഞ്ഞ മാർഗം കൂടിയെന്നത് ഡിജിറ്റൽ മാർക്കറ്റിംഗിന്‍റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.

പ്രാക്ടിക്കലാകാം

നിലവിൽ ബിസിനസ് ചെയ്യുന്നവർ തങ്ങളുടെ മാർക്കറ്റിംഗ് ടീമിനെ ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലനം നൽകേണ്ടത് നിലനിൽപ്പിന്‍റെ ആവശ്യമായി മാറിയിരിക്കുന്നു. ഗൂഗിളിൽ സേർച്ച് ചെയ്യുക മാത്രമല്ല വൈദഗ്ധ്യം. അത്തരത്തിൽ ലഭിക്കുന്ന വിവരണങ്ങൾ വച്ച് മാത്രം ബിസിനസ് മുന്നോട്ട് പോകുകയില്ല. ഡിജിറ്റൽ മാർക്കറ്റിംഗിൽ വൈദഗ്ധ്യമുള്ള ആളുകളെ ജോലിക്കെടുക്കുകയോ, നിലവിൽ ഉള്ളവരെ സജ്ജരാക്കുകയോ വേണം. അതിനായി ഇനി വേണ്ടത് ഇതിനെ കുറിച്ചുള്ള വിശദമായ പഠനം തന്നെയാണ്. നിർഭാഗ്യവശാൽ ഇന്‍റർനെറ്റ് ഉപയോഗത്തെക്കുറിച്ചും ഉപഭോഗത്തെകുറിച്ചും പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഇവിടെ ഇല്ലെന്നുതന്നെ പറയേണ്ടി വരും.

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിപ്പിക്കുന്നതിനായി അനവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം തന്നെ “തിയറി’യിൽ ഒതുങ്ങുന്നു എന്നത് ഇന്ന് ഈ മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ്. സ്വന്തമായി ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കുവാൻ ഇറങ്ങിത്തിരിച്ചാലും അപ്പോഴും “തിയറി” ക്ലാസ്സുകൾ തന്നെയായിരിക്കും ശരണം. ഇതിനെ എല്ലാം അതിജീവിച്ചു കൊണ്ട് സ്വന്തമായി ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ച് പ്രതിദിനം നൂറോ ആയിരമോ ഡോളർ ഈ കേരളത്തിൽ തന്നെ ഉണ്ടാക്കുന്നവരും കുറവല്ല. പക്ഷേ, അവരുടെ “ആ രഹസ്യം’ വെളിവാക്കാനും അവർ തയ്യാറല്ല എന്നതും ഈ മേഖലയിലേക്ക് പുതിയ ആളുകളെ എത്തിക്കുന്നതിന് തടസമാകുന്നു.

നിങ്ങൾ ഇനിയും പുറപ്പെട്ടില്ലെ?

2017ൽ മുൻ വർഷത്തെ താരതമ്യം ചെയ്യുന്പോൾ ലോക വ്യാപകമായി വീട്ടിൽ ഇരുന്ന ്ജോലി ചെയുന്നവരുടെ എണ്ണം 115 ശതമാനം വർദ്ധിച്ചതായി കാണുന്നു. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുവാൻ താത്പര്യപ്പെടുന്ന പ്രൊഫഷണലുകൾക്കും യുവാക്കൾക്കും വീട്ടമ്മമാർക്കും സാധ്യതയുള്ള ഒരു മേഖലയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. പക്ഷേ, കൃത്യമായ ധാരണയും ഗുണമേൻമയും വ്യവസ്ഥയും നിങ്ങളുടെ സേവനങ്ങൾക്ക് ഉണ്ടാകണമെന്നു മാത്രം. ഓണ്‍ലൈൻ ട്യൂഷൻ, ഇകൊമേഴ്സ് തുടങ്ങി പല മേഖലകളിലും ഇന്ന് ആളുകൾ അനവധി ഉണ്ടെങ്കിലും ഡിജിറ്റൽ മാർക്കറ്റിംഗ് ശരിയായി ചെയ്യാൻ അറിയാവുന്നവർ കുറവാണെന്നതും ഈ മേഖലയിൽ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നു.

പല മുൻനിര ഐ.ടി ഇതര കന്പനികളും, പരന്പരാഗത കന്പനികളും 2018ലേക്കുള്ള തങ്കളുടെ ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജി വരെ തയ്യാറാക്കിയിട്ടുണ്ട്. തങ്കളുടെ മാർക്കറ്റിംഗ് ബജറ്റിന്‍റെ 70 ശതമാനത്തോളം ഡിജിറ്റൽ മാർക്കറ്റിംഗിലേക്കായി ഈ കന്പനികൾ നീക്കി വച്ചിരിക്കുന്നു എന്നത് ഈ വിഭാഗത്തിന്‍റെ പ്രാധാന്യത്തെ വിളിച്ചോതുന്നു.

ഇന്ത്യയുടെ ജനസംഖ്യയിൽ ആകെ 10.1 ശതമാനം മാത്രമേ ഇന്‍റർനെറ്റ് ഉപയോക്താക്കൾ ആയിട്ടുള്ളു എന്നതും ഈ മേഖലയിൽ വരാൻ പോകുന്ന വൻ സാധ്യതകളെ സൂചിപ്പിക്കുന്നു. കൃത്യമായ അറിവോടെ ധാരണയോടെ സമീപിച്ചാൽ ഈ മേഖലയിൽ നിക്ഷേപത്തിനും തൊഴിലിനും വന്പൻ സാധ്യതകളാണ് ഉള്ളത്. ഇന്‍റർനെറ്റ് ഇല്ലാതെ ഇനി ബിസിനസ് ഇല്ല എന്ന് ബിൽഗേറ്റ്സ് പണ്ട് പറഞ്ഞത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഇല്ലാതെ ഇനി ബിസിനസ് ഇല്ല എന്ന് പുതു തലമുറ തിരുത്തി വായിച്ചിരിക്കുന്നു. ഓർക്കുക, നിങ്ങൾക്കു മുന്പേ പലരും ചുവടു വച്ചു കഴിഞ്ഞു. ഇന്ന് അപ്ഗ്രേഡ് ചെയ്യപ്പെട്ടില്ലെങ്കിൽ നാളെ നിങ്ങൾ പുറന്തള്ളപ്പെട്ടേക്കാം.

വാൽക്കഷണം: അങ്ങനെ ഓണ്‍ലൈൻ ട്യൂഷൻ വരെ ഉള്ള ഈ കാലത്ത് വീട്ടിൽ “കടുവ’” വിളി ട്രോളും കേട്ടിരിക്കുന്ന ചാക്കോ മാഷ്, ഡയലോഗ് ഒന്നു മാറ്റി പിടിച്ചു:“
ഭൂഗോളത്തിന്‍റെ ഓരോ സ്പന്ദനവും ഇന്‍റർ‌നെറ്റിലാണ്!”

സ്കൂൾ ഓഫ് ഇന്‍റർനെറ്റിലൂടെ പഠിക്കാം ഡിജിറ്റൽ മാർക്കറ്റിംഗ്

വർഷങ്ങളുടെ പ്രവർത്തിപരിച്ചയമുള്ള ഇന്‍റർനെറ്റ് സാങ്കേതികത്തിൽ പ്രവർത്തിക്കുന്ന കന്പനികളുടെ സിഇഒ മാർ ആരംഭിച്ചിരിക്കുന്ന ഇന്‍റർനെറ്റ് അധിഷ്ഠിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സ്കൂൾ ഓഫ് ഇന്‍റർനെറ്റ്. ഇന്‍റർനെറ്റ് എന്നാൽ കേവലം ഗൂഗിളും, ഫെസ്ബുക്കും, ന്യൂസും, മെയിലും എല്ലാം മാത്രമാണെന്ന് ധരിച്ചിരിക്കുന്ന ആളുകളെ ഡിജിറ്റൽ ടൂളുകൾ എങ്ങനെ ഉപയോഗിക്കാം എന്നും അത് വഴി എങ്ങനെ ഉപജീവനം നടത്താം എന്നതും അടിസ്ഥാനമാ ക്കിയാണ് ഇവർ പാഠ്യപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കണോ?

കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പരന്പരാഗതമായ മാർക്കറ്റിംഗ് തന്ത്രങ്ങളെ നവീകരിച്ച് ഡിജിറ്റൽ യുഗത്തിലേ നൂതന സാങ്കേതികങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉപഭോക്താക്കളിലേക്ക് എങ്ങനെ നിങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും എത്തിക്കാം എന്നതിനാണ് സ്കൂൾ ഓഫ് ഇന്‍റർനെറ്റ് മുൻതൂക്കം നൽകിയിരിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, വൈറൽ മാർക്കറ്റിംഗ്, അഫീലിയേറ്റ് മാർക്കറ്റിംഗ്, കണ്ടൻറ് റൈറ്റിംഗ്, ബ്ലോഗിങ്ങ്, വീഡിയോ ബ്ലോക്ഷിംഗ് തുടങ്ങി നിരവധി വിഷയങ്ങളിൽ ഹ്രസ്വകാല ദീർഘകാല കോഴ്സുകൾ ഇവിടെ നടത്തുന്നു.

എല്ലാവർക്കും പഠിക്കാം

ജോലി തേടുന്നവർക്കും, വീട്ടിലിരുന്ന് ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കും, വീട്ടമ്മമാർക്കും സൗകര്യപ്രദമായ രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. കന്പനികളിലെ ജീവനക്കാരെയും ഈ കോഴ്സിലേക്ക് ചേർക്കാവുന്ന പ്രത്യേക കോർപ്പറേറ്റ് പാക്കേജും ഉണ്ട്. വീഡിയോ ബ്ലോക്ഷിങ്ങിനായി എല്ലാ സജ്ജീകരണങ്ങളോട് കൂടിയ വിലോക്ഷിംഗ് സ്റ്റുഡിയോയും ഇവിടെ സജീകരിച്ചിട്ടുണ്ട്.

കൂടാതെ എല്ലാ മാസവും, മാറിവരുന്ന ഇന്‍റർനെറ്റ് സാങ്കേതികത്വം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്ന അപ്ഗ്രേഡ് ക്ലാസ്സുകളും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. സ്കൂൾ ഓഫ് ഇന്‍റർനെറ്റിനെ പറ്റി കൂടുതൽ അറിയുവാൻ എല്ലാ ശനിയാഴ്ചകളിലും സൗജന്യ ഡെമോ ക്ലാസ്സുകളും നടത്തുന്നു.

അഗസ്റ്റിൻ സൈമണ്‍
സ്കൂൾ ഓഫ് ഇന്‍റർനെറ്റ്
പാലാരിവട്ടം, കൊച്ചി,
9048922255 ണ്ട 0484 485 1486
[email protected]

Related posts