റണ്ണൊഴുക്കി ബംഗളൂരു

ബം​​ഗ​​ളൂ​​രു: അ​​ടി​​യും തി​​രി​​ച്ച​​ടി​​യും ആ​​വേ​​ശം​​നി​​റ​​ച്ച പോ​​രാ​​ട്ട​​ത്തി​​ൽ ഹൈദരാ ബാദ് സ​​ണ്‍​റൈ​​സേ​​ഴ്സി​​നെതിരേ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നു 14 റ​​ണ്‍​സ് ജയം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ബം​​ഗ​​ളൂ​​രു 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 218 റ​​ണ്‍​സ് നേ​​ടി.

നാ​​ല് ഓ​​വ​​റി​​ൽ 27 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ റ​​ഷീ​​ദ് ഖാ​​ൻ മാ​​ത്ര​​മാ​​ണ് ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി മി​​ക​​ച്ച രീ​​തി​​യി​​ൽ പ​​ന്തെ​​റി​​ഞ്ഞ​​ത്. ഹൈദ രാബാദ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 204ൽ ഒതുങ്ങി.

എ​​ബി ഡി​​വി​​ല്യേ​​ഴ്സ് (34 പ​​ന്തി​​ൽ 69 റ​​ണ്‍​സ്), മൊ​​യീ​​ൻ അ​​ലി (34 പ​​ന്തി​​ൽ 65 റ​​ണ്‍​സ്), ഗ്രാ​​ൻ​​ഡ്ഹോം (17 പ​​ന്തി​​ൽ 40 റ​​ണ്‍​സ്), സ​​ർ​​ഫ്രാ​​സ് ഖാ​​ൻ (എ​​ട്ട് പ​​ന്തി​​ൽ 22 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​രാ​​ണ് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നാ​​യി മി​​ക​​ച്ച ബാ​​റ്റിം​​ഗ് കെ​​ട്ട​​ഴി​​ച്ച​​ത്. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ സ​​ണ്‍​റൈ​​സേ​​ഴ്സി​​നാ​​യി ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (42 പന്തിൽ 81 റൺസ്), മ​​നീ​​ഷ് പാ​​ണ്ഡ (38 പന്തിൽ 62 നോട്ടൗട്ട്) എ​​ന്നി​​വ​​ർ ആ​​ക്ര​​മ​​ണം ന​​യി​​ച്ചെങ്കിലും ജയം എത്തിപ്പിടിക്കാൻ സാധിച്ചില്ല.

Related posts