കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​മ്പ​ക്കെ​ട്ടി​ന്‍റെ ആ​ശാ​ൻ 10,000 ക്ല​ബി​ൽ

chrisgasyle-lന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​മ്പ​ക്കെ​ട്ടി​ന്‍റെ ആ​ശാ​ൻ ക്രി​സ് ഗെ​യ്ൽ ട്വ​ന്‍റി-20​യി​ൽ 10,000 ക്ല​ബി​ൽ ക​ട​ക്കു​ന്ന ആ​ദ്യ താ​ര​മാ​യി. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് താ​ര​മാ​യ ഗെ​യ്ൽ ഗു​ജ​റാ​ത്ത് ല​യ​ൺ​സി​നെ​തി​രെ​യാ​ണ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. കു​ട്ടി​ക്രി​ക്ക​റ്റി​ൽ 10,000 ക്ല​ബി​ൽ ക​ട​ക്കു​ന്ന ലോ​ക​ത്തെ ആ​ദ്യ താ​ര​മെ​ന്ന ബ​ഹു​മ​തി​യാ​ണ് ഗെ​യ്ൽ സ്വ​ന്തം പേ​രി​നൊ​പ്പം ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

ഐ​പി​എ​ൽ ഈ ​സീ​സ​ൺ തു​ട​ക്ക​ത്തി​ൽ മ​ങ്ങി​യ ഗെ​യ്ൽ ഗു​ജ​റാ​ത്ത് ല​യ​ൺ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ട​കു​ട​ഞ്ഞെ​ഴു​ന്നേ​റ്റു. ഓ​പ്പ​ണ​റാ​യെ​ത്തി​യ ഗെ​യ്ൽ 38 പ​ന്തി​ൽ 77 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യാ​ണ് പു​റ​ത്താ​യ​ത്. ഇ​തി​നി​ടെ ഏ​ഴു സി​ക്സും അ​ഞ്ചു ഫോ​റു​മാ​ണ് ആ ​ബാ​റ്റി​ൽ​നി​ന്നും പ​റ​ന്ന​ത്. മ​ല​യാ​ളി പേ​സ​ർ ബേ​സി​ൽ ത​മ്പി​യാ​ണ് ഗെ​യ്‌​ലി​ന്‍റെ സം​ഹാ​ര​താ​ണ്ഡ​വം അ​വ​സാ​നി​പ്പി​ച്ച​ത്. ബേ​സി​ലി​ന്‍റെ പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ട​ങ്ങി ഗെ​യ്ൽ പു​റ​ത്താ​യി.

കു​ട്ടി​ക്രി​ക്ക​റ്റി​ലെ ഒ​ട്ടു​മി​ക്ക എ​ല്ലാ റി​ക്കാ​ർ​ഡു​ക​ളും ഗെ​യ്‌​ലി​ന്‍റെ പേ​രി​ലാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി (18), അ​ർ​ധ​സെ​ഞ്ചു​റി (60), ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​ർ (175*), വേ​ഗ​ത‍​യേ​റി​യ അ​ർ​ധ​സെ​ഞ്ചു​റി (12 പ​ന്തി​ൽ), ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സു​ക​ൾ (736), ഏ​റ്റ​വും കൂ​ടു​ത​ൽ ഫോ​ർ (764) എ​ന്നി​ങ്ങ​നെ നീ​ളു​ക​യാ​ണ് ഗെ​യ്ൽ പി​ന്നി​ട്ട നാ​ഴി​ക​ക്ക​ല്ലു​ക​ൾ. ട്വ​ന്‍റി-20​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ബാ​റ്റ്സാ​മാ​ൻ ബ്ര​ണ്ടം മ​ക്ക​ല്ല​മാ​ണ്. അ​ദ്ദേ​ഹം 7524 റ​ൺ​സു​മാ​യി ഗെ​യ്‌​ലി​നു ഏ​റെ പി​ന്നി​ലാ​ണ്.

Related posts