അ​യ്യ​ർ ദി ​ഗ്രേ​റ്റ്; ഡ​ൽ​ഹി​ക്ക് ഗം​ഭീ​ര ജ​യം

delhiകാ​ൺ​പു​ർ‌: അ​വ​സാ​ന ഓ​വ​ർ​വ​രെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ല​യ​ൺ​സി​നെ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ശ്രേ​യ​സ് അ​യ്യ​രു​ടെ (96) ഉ​ജ്വ​ല ബാ​റ്റിം​ഗാ​ണ് ഡ​ൽ​ഹി​ക്ക് ര​ണ്ടു വി​ക്ക​റ്റ് ജ​യ​മൊ​രു​ക്കി​യ​ത്. അ​യ്യ​രു​ടെ ബ​ല​ത്തി​ൽ ഗു​ജ​റാ​ത്തി​ന്‍റെ 196 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഡ​ൽ​ഹി ര​ണ്ടു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു.

അ​വ​സാ​ന ഓ​വ​റി​ൽ ഡ​ൽ​ഹി​ക്ക് ജ​യി​ക്കാ​ൻ ഒ​മ്പ​തു റ​ൺ​സ് വേ​ണ്ട​പ്പോ​ൾ ശ്രേ​യ​സ് അ​യ്യ​രു​ടെ വി​ക്ക​റ്റ് വീ​ഴ്ത്തി മ​ല​യാ​ളി താ​രം ബേ​സി​ൽ ത​മ്പി ഗു​ജ​റാ​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ ഒ​മ്പ​താ​മ​നാ​യെ​ത്തി​യ അ​മി​ത് മി​ശ്ര ഗു​ജ​റാ​ത്ത് പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി ഡ​ൽ​ഹി​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. ബേ​സി​ലി​നെ തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ ബൗ​ണ്ട​റി​യി​ലേ​ക്ക് പാ​യി​ച്ചാ​ണ് മി​ശ്ര ഡ​ൽ​ഹി​യു​ടെ വി​ജ​യ​മൊ​രു​ക്കി​യ​ത്.

വി​ക്ക​റ്റു​ക​ൾ നി​ലം​പൊ​ത്തു​മൊ​മ്പോ​ഴും ഒ​ര​റ്റ​ത്ത് ഉ​റ​ച്ചു​നി​ന്ന് പൊ​രു​തി​യ ശ്രേ​യ​സ് അ​യ്യ​രാ​ണ് ഡ​ൽ‌​ഹി​യു​ടെ യ​ഥാ​ർ​ഥ ഹീ​റോ. സ​ഞ്ജു സാം​സ​ണ​നും (10) ഋ​ഷ​ഭ് പ​ന്തും (4) വേ​ഗം മ​ട​ങ്ങി​യ​പ്പോ​ൾ ക​രു​ൺ നാ​യ​രും (30) അ​യ്യ​രു​മാ​ണ് പോ​രാ​ട്ട​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ക​രു​ൺ പു​റ​ത്താ​യ ശേ​ഷം ഒ​ര​റ്റ​ത്ത് തു​ട​ർ​ച്ച​യാ​യി വി​ക്ക​റ്റ് കൊ​ഴി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​സാ​മാ​ന്യ പോ​രാ​ട്ട വീ​ര്യം പ്ര​ക​ടി​പ്പി​ച്ച ശ്രേ​യ​സ് ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ചു.

57 പ​ന്ത് നേ​രി​ട്ട ശ്രേ​യ​സ് ര​ണ്ടു ത​വ​ണ​മാ​ത്ര​മാ​ണ് പ​ന്തി​നെ വേ​ലി​ക്കെ​ട്ടി​നു പു​റ​ത്തേ​ക്ക് പ​റ​ത്തി​യ​ത്. എ​ന്നാ​ൽ ശ്രേ​യ​സി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും 15 ബൗ​ണ്ട​റി​ക​ൾ പി​റ​ന്നു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പാ​റ്റ് കു​മ്മി​ൻ​സ് (24) ന​ട​ത്തി​യ ചെ​റു​വെ​ടി​ക്കെ​ട്ടും ഡ​ൽ​ഹി വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

കു​മ്മി​ൻ​സ് 19 ാം ഓ​വ​റി​ൽ പു​റ​ത്താ​കു​മ്പോ​ൾ ഡ​ൽ​ഹി ഏ​താ​ണ്ടി വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു. അ​വ​സാ​ന ഓ​വ​റി​ൽ ബേ​സി​ൽ ത​മ്പി ശ്രേ​യ​സി​നെ പു​റ​ത്താ​ക്കി​യ​തോ​ടെ മ​ത്സ​രം മു​റു​കി. എ​ന്നാ​ൽ അ​മി​ത് മി​ശ്ര​യു​ടെ ബാ​റ്റ് ഗു​ജ​റാ​ത്തി​നെ നി​ശ​ബ്ദ​മാ​ക്കി.

നേ​ര​ത്തെ ആ​രോ​ൺ ഫി​ഞ്ചി​ന്‍റെ​യും (69) ദി​നേ​ഷ് കാ​ർ​ത്തി​ക്കി​ന്‍റെ​യും മി​ക​ച്ച കൂ​ട്ടു​കെ​ട്ടാ​ണ് ഗു​ജ​റാ​ത്തി​ന് വ​ലി​യ സ്കോ​ർ ന​ൽ​കി​യ​ത്. ഓ​പ്പ​ണ​ർ സ്മി​ത്തി​നെ​യും (8) മൂ​ന്നാ​മ​നാ​യെ​ത്തി​യ ക്യാ​പ്റ്റ​ൻ റെ​യ്ന​യേ​യും (6) ന​ഷ്ട​പ്പെ​ട്ടി​ട്ടും ഓ​പ്പ​ണ​ർ ഇ​ഷാ​ൻ കി​ഷ​നും (34) ഫി​ഞ്ചും കാ​ർ​ത്തി​ക്കും ഗു​ജ​റാ​ത്തി​ന് മി​ക​ച്ച സ്കോ​ർ ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts