സു​നി​ൽ ന​രെ​യ്നു ഐ​പി​എ​ലി​ലെ വേ​ഗ​മേ​റി​യ അ​ർ​ധ സെ​ഞ്ചു​റി

sunil-hundrediplബം​ഗ​ളു​രു: ഐ​പി​എ​ൽ റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ച് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ബാ​റ്റ്സ്മാ​ൻ സു​നി​ൽ ന​രെ​യ്ൻ. വേ​ഗ​മേ​റി​യ അ​ർ​ധ സെ​ഞ്ചു​റി​യെ​ന്ന റി​ക്കാ​ർ​ഡാ​ണ്് ന​രെ​യ്ൻ സ്വ​ന്ത​മാ​ക്കി​യ​ത്. ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 15 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി കു​റി​ച്ചാ​യി​രു​ന്നു ന​രെ​യ്ന്‍റെ നേ​ട്ടം. 15 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി കു​റ​ച്ച യൂ​സ​ഫ് പ​ഠാ​ന്‍റെ റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്താ​നും ന​രെ​യ്നാ​യി.

നൈ​റ്റ് റൈ​ഡേ​ഴ്സി​നാ​യി ബാ​റ്റിം​ഗ് ഓ​പ്പ​ണിം​ഗ് ചെ​യ്ത ന​രെ​യ്ൻ 17 പ​ന്തി​ൽ നാ​ല് സി​ക്സും ആ​റ് ഫോ​റും ഉ​ൾ​പ്പെ​ടെ 54 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. വി​ൻ​ഡീ​സ് ടീ​മി​ൽ സ​ഹ​ക​ളി​ക്കാ​ര​നാ​യ സാ​മു​വ​ൽ ബ​ദ്രി​യു​ടെ ര​ണ്ടാം ഓ​വ​റി​ൽ മൂ​ന്ന് സി​ക്സും ഒ​രു ഫോ​റും ഉ​ൾ​പ്പെ​ടെ 25 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യാ​ണ് ന​രെ​യ്ൻ അ​ർ​ധ സെ​ഞ്ചു​റി​യി​ലേ​ക്ക് അ​തി​വേ​ഗം കു​തി​ച്ചെ​ത്തി​യ​ത്.

ന​രെ​യ്നൊ​പ്പം ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​യ ക്രി​സ് ലി​നും ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഐ​പി​എ​ൽ പ​വ​ർ​പ്ലേ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ എ​ന്ന നേ​ട്ട​വും നൈ​റ്റ് റൈ​ഡേ​ഴ്സി​നു സ്വ​ന്ത​മാ​യി. ആ​റ് ഓ​വ​റി​ൽ 105 റ​ണ്‍​സാ​ണ് ഇ​രു​വ​രും അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

Related posts