സ​ണ്‍​റൈ​സേ​ഴ്സി​ന്‍റെ വി​ജ​യ​ക്കു​തി​പ്പി​ന് മും​ബൈ​യു​ടെ ബ്ലോക്ക്‌

mubai-lമും​ബൈ: സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ വി​ജ​യ​ക്കു​തി​പ്പി​ന് മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ത​ട. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ വാ​ർ​ണ​റും സം​ഘ​വും മും​ബൈ​ക്കു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി. ആ​ദ്യം ബാ​റ്റു​ചെ​യ്ത സ​ണ്‍​റൈ​സേ​ഴ്സ് ഉ​യ​ർ​ത്തി​യ 158 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം മും​ബൈ എ​ട്ടു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു.

സ്കോ​ർ: സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്- 158/8. മും​ബൈ ഇ​ന്ത്യ​ൻ​സ്- 159/6.

ടോ​സ് നേ​ടി​യ സ​ണ്‍​റൈ​സേ​ഴ്സി​ന് ധ​വാ​നും വാ​ർ​ണ​റും ചേ​ർ​ന്നു മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ഒ​ന്നാം വി​ക്ക​റ്റി​ൽ 81 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ധ​വാ​ൻ(48), വാ​ർ​ണ​ർ(49) എ​ന്നി​വ​ർ പു​റ​ത്താ​യ​ശേ​ഷ​മെ​ത്തി​യ ആ​ർ​ക്കും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​പ്പോ​ൾ സ​ണ്‍​റൈ​സേ​ഴ്സ് സ്കോ​ർ 158ൽ ​ഒ​തു​ങ്ങി. മും​ബൈ​ക്കാ​യി ബും​റ മൂ​ന്നും ഹ​ർ​ഭ​ജ​ൻ ര​ണ്ടും വി​ക്ക​റ്റ് നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ​ക്ക് ജോ​സ് ബ​ട്ല​റെ തു​ട​ക്ക​ത്തി​ൽ ന​ഷ്ട​മാ​യെ​ങ്കി​ലും പാ​ർ​ഥി​വ് പ​ട്ടേ​ൽ ഒ​ര​റ്റ​ത്തു പി​ടി​ച്ചു​നി​ന്നു. രോ​ഹി​ത് ശ​ർ​മ(4)​യ്ക്കു ശേ​ഷ​മെ​ത്തി​യ ന​തീ​ഷ് റാ​ണ(45)​യ്ക്കൊ​പ്പം പാ​ർ​ഥി​വ് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​ന​യി​ച്ചു. പാ​ർ​ഥി​വ്(39) പു​റ​ത്താ​യ​ശേ​ഷം റാ​ണ, കൃ​ണാ​ൽ പാ​ണ്ഡ്യ(37)​യെ കൂ​ട്ടു​പി​ടി​ച്ച് മും​ബൈ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts