മും​ബൈ മു​മ്പ​ന്‍

mumbai-മും​ബൈ: തു​ട​ര്‍ച്ച​യാ​യ നാ​ലാം ജ​യ​ത്തോ​ടെ മും​ബൈ ഇ​ന്ത്യ​ന്‍സ് ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ത​ല​പ്പ​ത്തെ​ത്തി. ക​ഴി​ഞ്ഞ വി​ജ​യ​ങ്ങ​ളി​ലെ​ല്ലാം പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച നി​ധീ​ഷ് റാ​ണ​യു​ടെ മ​റ്റൊ​രു അ​ര്‍ധ​സെ​ഞ്ചു​റി​യാ​ണ് മും​ബൈ ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. മ​ധ്യ​നി​ര​യി​ല്‍ കെ​യ്‌​റോ​ണ്‍ പൊ​ളാ​ര്‍ഡും രോ​ഹി​ത് ശ​ര്‍മ​യും നി​റ​ഞ്ഞു ക​ളി​ച്ചു.

ടോ​സ് നേ​ടി​യ മും​ബൈ ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​നെ ആ​ദ്യം ബാ​റ്റിം​ഗി​ന​യ​ച്ചു. 20 ഓ​വ​റി​ല്‍ നാ​ലി​ന് 176 എ​ന്ന ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലെ​ത്താ​ന്‍ ഗു​ജ​റാ​ത്തി​നു സാ​ധി​ച്ചു. എ​ന്നാ​ല്‍, മ​ദം​പൊ​ട്ടി നി​ല്‍ക്കു​ന്ന മും​ബൈ ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ക്ക് നേ​രേ ചൊ​വ്വേ ഒ​ന്ന് അ​റമാ​ദി​ക്കാ​നു​ള്ള സ്‌​കോ​ര്‍ പോ​ലു​മി​ല്ലാ​യി​രു​ന്നു എ​ന്ന​താ​യി​രു​ന്നു സ​ത്യം. 19.3 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മും​ബൈ ല​ക്ഷ്യം ക​ണ്ടു. മും​ബൈ​ക്ക് ആ​റു വി​ക്ക​റ്റി​ന്‍റെ ഉ​ജ്വ​ല ജ​യം.

36 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്‌​സ​റു​മ​ട​ക്കം 53 റ​ണ്‍സാ​ണ് നി​ധീ​ഷ് റാ​ണ സ്വ​ന്ത​മാ​ക്കി​യ​ത്. റാ​ണ​യു​ടെ ര​ണ്ടാം അ​ര്‍ധ​സെ​ഞ്ചു​റി​യാ​ണി​ത്. മൂ​ന്നു ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സു​മ​ട​ക്കം 29 പ​ന്തി​ല്‍ 40 റ​ണ്‍സു​മാ​യി രോ​ഹി​ത് ശ​ര്‍മ പു​റ​ത്താ​കാ​തെ നി​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഹീ​റോ കെ​യ്‌​റോ​ണ്‍ പൊ​ളാ​ര്‍ഡ് 23 പ​ന്തി​ല്‍ ര​ണ്ടു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്‌​സു​മ​ട​ക്കം 39 റ​ണ്‍സെ​ടു​ത്തു. പൊ​ളാ​ര്‍ഡും രോ​ഹി​തും ചേ​ര്‍ന്ന് നാ​ലാം വി​ക്ക​റ്റി​ല്‍ 68 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്ത​ത് മും​ബൈ​യു​ടെ ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജറാ​ത്ത് ല​യ​ണ്‍സി​ന് സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ ഒ​രു റ​ണ്‍ മാ​ത്ര​മു​ള്ള​പ്പോ​ള്‍ ഓ​പ്പ​ണ​ര്‍ ഡ്വെ​യ്ന്‍ സ്മി​ത്തി​നെ ന​ഷ്ട​മാ​യി. എ​ന്നാ​ല്‍, ബ്ര​ണ്ട​ന്‍ മ​ക്ക​ല്ല​വും നാ​യ​ക​ന്‍ സു​രേ​ഷ് റെ​യ്‌​ന​യും ചേ​ര്‍ന്ന് ല​യ​ണ്‍സി​നു മി​ക​ച്ച കൂ​ട്ടു​കെ​ട്ട് സ​മ്മാ​നി​ച്ചു. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ആ​ഞ്ഞ​ടി​ച്ച വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ ദി​നേ​ഷ് കാ​ര്‍ത്തി​കാ​ണ് ല​യ​ണ്‍സി​നെ മി​ക​ച്ച സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. 26 പ​ന്തി​ല്‍ ര​ണ്ടു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്‌​സു​മ​ട​ക്കം 48 റ​ണ്‍സാ​ണ് കാ​ര്‍ത്തി​ക് സ്വ​ന്ത​മാ​ക്കി​യ​ത്.

44 പ​ന്തി​ല്‍ ആ​റു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്‌​സു​മ​ട​ക്കം 64 റ​ണ്‍സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ മ​ക്ക​ല്ല​മാ​ണ് ടോ​പ് സ്‌​കോ​റ​റ​ര്‍. മും​ബൈ​ക്കു വേ​ണ്ടി മി​ച്ച​ല്‍ മ​ക്്ക്ല​നേ​ഗ​ന്‍ നാ​ലോ​വ​റി​ല്‍ 24 റ​ണ്‍സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് നേ​ടി.

ഹ​ര്‍ഭ​ജ​നും മ​ലിം​ഗ​യ്ക്കും ഓ​രോ വി​ക്ക​റ്റ് വീ​തം ല​ഭി​ച്ചു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ​ക്കും തു​ട​ക്ക​ത്തി​ലേ റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ പാ​ര്‍ഥി​വ് പ​ട്ടേ​ലി​നെ ന​ഷ്ട​മാ​യി. എ​ന്നാ​ല്‍, ജോ​സ് ബ​ട്‌​ല​ര്‍(24 പ​ന്തി​ല്‍ 26) മു​ത​ലു​ള്ള ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ പ്ര​ക​ട​നം മും​ബൈ​യെ തു​ട​ര്‍ച്ച​യാ​യ നാ​ലാം ജ​യ​ത്തി​ലെ​ത്തി​ച്ചു. ല​യ​ണ്‍സി​നു വേ​ണ്ടി ആ​ന്‍ഡ്രൂ ടൈ ​ര​ണ്ടും പ്ര​വീ​ണ്‍കു​മാ​ര്‍ ഒ​ന്നും വി​ക്ക​റ്റു​ക​ള്‍ നേ​ടി.

Related posts