അ​നാ​യാ​സം നൈ​റ്റ് റൈ​ഡേ​ഴ്സ്

ipl-nightraidersരാജ്കോട്ട്: കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നു പ​ത്തു​ വി​ക്ക​റ്റ് ജ​യം. ല​യ​ണ്‍സ് ഉയർത്തിയ വ​ന്‍ സ്‌​കോ​റി​നു മു​ന്നി​ല്‍ ഒ​രി​ക്ക​ല്‍പ്പോ​ലും പ​ത​റാ​തെ നൈ​റ്റ് റൈ​ഡേ​ഴ്‌​സ് മ​റി​ക​ട​ന്നു. നാ​യ​ക​ന്‍ ഗൗ​തം ഗം​ഭീ​റും ക്രി​സ് ലി​നും ചേ​ര്‍ന്ന് തു​ട​ക്കം മു​ത​ല്‍ ആ​ഞ്ഞ​ടി​ച്ച​പ്പോ​ല്‍ ല​യ​ണ്‍സ് ഉ​യ​ര്‍ത്തി​യ 183 റ​ണ്‍സ് 31 പ​ന്തു​ക​ള്‍ ബാ​ക്കി നി​ര്‍ത്തി കോ​ല്‍ക്ക​ത്ത മ​റി​ക​ട​ന്നു.

41 പ​ന്തി​ല്‍ എ​ട്ട് സി​ക്‌​സി​ന്‍റെ​യും ആ​റ് ഫോ​റി​ന്‍റെയും അ​ക​മ്പ​ടി​യി​ല്‍ 93 റ​ണ്‍സ് നേ​ടി​യ ലി​നും 48 പ​ന്തി​ല്‍ 12 ബൗ​ണ്ട​റി​യു​ടെ അ​ക​മ്പ​ടി​യി​ല്‍ 76 റ​ണ്‍സ് നേ​ടി​യ ഗം​ഭീ​റും ചേ​ര്‍ന്ന് 14.5 ഓ​വ​റി​ല്‍ 184 റ​ണ്‍സ് നേ​ടി. ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റ​ണ്‍സ് ചേ​സിം​ഗാ​ണ് നൈ​റ്റ് റൈ​ഡേ​ഴ്‌​സ് രാ​ജ്‌​കോ​ട്ടി​ലെ സൗ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ കാ​ഴ്ച​വ​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ടീം ​പ​ത്ത് വി​ക്ക​റ്റി​ന് ജ​യി​ക്കു​ന്ന​ത്.

ടോ​സ് നേ​ടി​യ കോ​ല്‍ക്ക​ത്ത നൈ​റ്റ്‌​റൈ​ഡേ​ഴ്‌​സ് നാ​യ​ക​ന്‍ ഗൗ​തം ഗം​ഭീ​ര്‍ ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​നെ ബാ​റ്റിം​ഗി​നു​വി​ട്ടു. സുരേഷ് റെയ്ന (68 നോട്ടൗട്ട് ), ദിനേശ് കാർത്തിക് (47), ബ്ര‍ണ്ടൻമ​ക്ക​ല്ല​ം (35)എന്നിവരാണ് ലയൺസിനെ മികച്ച സ്കോറിലെത്തിച്ചത്.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ക്രി​സ് ലി​ന്നും ഗൗ​തം ഗം​ഭീ​റും ചേ​ര്‍ന്ന് കോ​ല്‍ക്ക​ത്തെ എ​ട്ട് ഓ​വ​റി​ല്‍ നൂ​റു​ക​ട​ത്തി. ക്രി​സ് ലി​ന്നാ​ണ് കൂ​ടു​ത​ല്‍ ആ​ക്ര​മ​ണ​കാ​രി​യാ​യ​ത്. 19 പ​ന്തി​ല്‍ ലി​ന്‍ അ​ര്‍ധ സെ​ഞ്ചു​റി തി​ക​ച്ചു.

സ്മി​ത്തി​ന്‍റെ ഒ​രോ​വ​റി​ല്‍ ലി​ന്‍ 23 റ​ണ്‍സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. മൂ​ന്നു സി​ക്‌​സും ഒ​രു ഫോ​റു​മു​ണ്ടാ​യി​രു​ന്നു. അ​ധി​കം വൈ​കാ​തെ ഗം​ഭീ​റും അ​ര്‍ധ സെ​ഞ്ചു​റി തി​ക​ച്ചു. പി​ന്നീ​ട് വേ​ഗം സ്‌​കോ​ര്‍ ചെ​യ്ത ഇ​രു​വ​രും മ​ത്സ​രം വ​ലി​ച്ചു നീ​ട്ടാ​തെ വി​ജ​യം അ​ടി​ച്ചെ​ടു​ത്തു. ജ​യ​ത്തി​ന​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ ലി​ന്നി​നെ ര​ണ്ടു ത​വ​ണ ല​യ​ണ്‍സ് ഫീ​ല്‍ഡ​ര്‍മാ​ര്‍ വി​ട്ടു​ക​ള​ഞ്ഞു.

Related posts