റോ​യ​ൽ ല​യ​ൺ​സ് ഉ​ണ​ർ​ന്നു; ഗു​ജ​റാ​ത്ത് സിംഹങ്ങൾ ഓടി വാടിവീ​ണു

kohiliരാ​ജ്കോ​ട്ട്: ബം​ഗ​ളൂ​രു​വി​ന്‍റെ സിം​ഹ​കു​ട്ടി​ക​ളാ​യ ക്രി​സ് ഗെ​യ്‌​ലി​ന്‍റെ​യും നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടേ​യും റോ​യ​ൽ ച​ല​ഞ്ചി​നു മ​റു​പ​ടി​യി​ല്ലാ​തെ പേ​രി​ൽ സിം​ഹ​മു​ള്ള ഗു​ജ​റാ​ത്ത് പ​രാ​ജ​യം ഭ​ക്ഷി​ച്ചു. ഗു​ജ​റാ​ത്തി​നെ 21 റ​ൺ​സി​നാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ന്‍റെ 213 റ​ൺ​സി​ന്‍റെ റ​ൺ​മ​ല പി​ന്തു​ട​ർ​ന്ന ഗു​ജ​റാ​ത്ത് നിശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു പേ​രെ ന​ഷ്ട​പ്പെ​ടു​ത്തി 21 റ​ൺ​സ് അ​ക​ലെ വീ​ണു.

44 പ​ന്തി​ൽ 72 റ​ൺ​സെ​ടു​ത്ത ബ്ര​ണ്ട​ൻ മ​ക്ക​ല്ലം മാ​ത്ര​മാ​ണ് ഗു​ജ​റാ​ത്തി​നാ​യി വീ​റോ​ടെ പൊ​രു​തി​യ​ത്. ഓ​പ്പ​ണ​ർ സ്മി​ത്തി​നെ (1) തു​ട​ക്ക​ത്തി​ലെ ന​ഷ്ട​പ്പെ​ട്ട ഗു​ജ​റാ​ത്ത് തു​ട​ക്ക​ത്തി​ലെ പ​ത​റി. മ​ക്ക​ല്ലം കൂ​റ്റ​ൻ അ​ടി​ക​ളു​മാ​യി ക​ളം​വാ​ണെ​ങ്കി​ലും നാ​യ​ക​ൻ റെ​യ്ന (23), ആ​രോ​ൺ ഫി​ഞ്ച് (19) ര​വീ​ന്ദ്ര ജ​ഡേ​ജ (23) എ​ന്നി​വ​ർ​ക്കൊ​ന്നും പി​ന്തു​ണ ന​ൽ​കാ​നാ​യി​ല്ല. തോ​ൽ​വി ഉ​റ​പ്പാ​യ ഘ​ട്ട​ത്തി​ൽ ക്രീ​സി​ലെ​ത്തി​യ ഇ​ഷാ​ൻ കി​ഷ​ൻ (16 പ​ന്തി​ൽ 39) അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച് ഗു​ജ​റാ​ത്തി​ന് ജ​യ​പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഒ​ടു​വി​ലെ ഓ​വ​റി​ൽ സ്ട്രൈ​ക്ക​റാ​യ ആ​ൻ​ഡ്രൂ ടൈ​യ്ക്ക് പ​ന്തി​നെ ബൗ​ണ്ട​റി ക​ട​ത്തു​ന്ന ആ​ഭി​ചാ​രം വ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ പ​ന്ത് അ​ടി​ച്ച​ട​ത്തു​ത​ന്നെ​ കി​ട​ന്നു. മൂ​ന്നാം പ​ന്തി​ൽ സ്ട്രൈ​ക്ക് കൈ​മാ​റി ഇ​ഷാ​ൻ എ​ത്തി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും എ​ല്ലാം കൈ​വി​ട്ടി​രു​ന്നു. ക​ളി കൈ​വി​ട്ട​തോ​ടെ ഉ​യ​ർ​ത്തി​യ​ടി​ച്ച ഇ​ഷാ​നെ ആ​ർ​സി​ബി കൈ​വി​ട്ടി​ല്ല. ആ​ഡം മി​ൽ​നി പി​ടി​ച്ച് ഇ​ഷാ​ൻ പു​റ​ത്ത്. ഇ​ഷാ​ൻ പു​റ​ത്താ​യ​തോ​ടെ മ​ല​യാ​ളി താ​രം ബേ​സി​ൽ ത​ന്പി​ക്ക് ബാ​റ്റു​മാ​യി ക്രീ​സി​ലെ​ത്താ​നാ​യി. ഇ​ന്നിം​ഗ്സി​ന്‍റെ അ​വ​സാ​ന പ​ന്ത് നേ​രി​ട്ട ബേ​സി​ലും ക​റ​ങ്ങി​യ​ടി​ച്ചെ​ങ്കി​ലും കാ​റ്റു​വീ​ശി​യ​തു​മാ​ത്രം മി​ച്ചം.

ഉ​റ​ങ്ങി​യ സിം​ഹ​ങ്ങ​ളു​ടെ ഉ​ണ​ർ​ത്തു പാ​ട്ടാ​യി​രു​ന്നു ആ​ർ​സി​ബി ഇ​ന്നിം​ഗ്സ്. ഗു​ജ​റാ​ത്തി​ന്‍റെ മ​ട​യി​ലെ ഉ​ണ​ർ​ത്തു​പാ​ട്ടി​ൽ ഉ​റ​ങ്ങി​യ സിം​ഹ​ങ്ങ​ൾ സ​ട​കു​ട​ഞ്ഞെ​ഴു​ന്നേ​റ്റു. ബം​ഗ​ളൂ​രു​വി​ന്‍റെ സിം​ഹ​കു​ട്ടി​ക​ളാ​യ ക്രി​സ് ഗെ​യ്‌​ലും നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും. പി​ന്നെ ക​ട്ട​ക്ക​ലി​പ്പാ​യി​രു​ന്നു. പേ​രി​ൽ സിം​ഹ​മു​ള്ള ഗു​ജ​റാ​ത്തി​നെ ത​ല​ങ്ങും​വി​ല​ങ്ങും അ​വ​ർ അ​ടി​ച്ചോ​ടി​ച്ചു. ഇ​തു​വ​രെ ഫോം ​ക​ണ്ടെ​ത്താ​നാ​വാ​തെ വി​ഷ​മി​ച്ച ഇ​രു​വ​രും അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ചാ​ണ് ക​ളം​വി​ട്ട​ത്. ഇ​തി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി എ​ന്ന​ത്തെ​യും​പോ​ലെ ഗെ​യ്‌​ലാ​യി​രു​ന്നു.

കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​മ്പ​ക്കെ​ട്ടി​ന്‍റെ ആ​ശാ​ൻ 38 പ​ന്തി​ൽ 77 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഏ​ഴു സി​ക്സും അ​ഞ്ചു ഫോ​റു​മാ​ണ് ആ ​ബാ​റ്റി​ൽ​നി​ന്നും പ​റ​ന്ന​ത്. മ​ല​യാ​ളി പേ​സ​ർ ബേ​സി​ൽ ത​മ്പി​യാ​ണ് ഗെ​യ്‌​ലി​ന്‍റെ സം​ഹാ​ര​താ​ണ്ഡ​വം അ​വ​സാ​നി​പ്പി​ച്ച​ത്. ബേ​സി​ലി​ന്‍റെ പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ട​ങ്ങി ഗെ​യ്ൽ പു​റ​ത്താ​യി.

കോ​ഹ്‌​ലി 50 പ​ന്തി​ൽ​നി​ന്ന് 64 റ​ൺ​സാ​ണ് നേ​ടി​യ​ത്. ഏ​ഴു ത​വ​ണ പ​ന്തി​നെ അ​തി​ർ​ത്തി​വ​ര ക​ട​ത്തി​യ കോ​ഹ്‌​ലി ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മാ​ണ് വേ​ലി​ക്കെ​ട്ട് ക​വി​ച്ച് പ​ന്ത് പാ​യി​ച്ച​ത്. കോ​ഹ്‌​ലി​യും ഗെ​യ്‌​ലും പു​റ​ത്താ​യ ശേ​ഷ​മെ​ത്തി​യ ട്രാ​വി​സ് ഹെ​ഡും (16 പ​ന്തി​ൽ 30) കേ​ദാ​ർ ജാ​ദ​വു​മാ​ണ് (16 പ​ന്തി​ൽ 38) സ്കോ​റിം​ഗി​ന് വേ​ഗ​ത കൂ​ട്ടി​യ​ത്.

Related posts