സ​ഞ്ജു​വി​നു ക​ട​പ്പാ​ട് ദ്രാ​വി​ഡി​നോ​ട്; പ്ര​ശം​സ​ക​ള്‍കൊ​ണ്ടു മൂ​ടി സഹതാരങ്ങൾ

sanjuപൂ​ന: വ​ലി​യ വി​വാ​ദ​ങ്ങ​ളു​ടെ ന​ടു​വി​ലൂ​ടെ​യാ​യി​രു​ന്നു സ​ഞ്ജു സാം​സ​ണ്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ യാ​ത്ര ചെ​യ്ത​ത്. ര​ഞ്ജി ട്രോ​ഫി​യി​ല്‍ മോ​ശം ഫോ​മി​നേ​ത്തു​ട​ര്‍ന്ന് ഡ്ര​സിം​ഗ് റൂ​മി​ലെ​ത്തി​യ സ​ഞ്ജു ബാ​റ്റ് വ​ലി​ച്ചെ​റി​യു​ക​യു​മൊ​ക്കെ ചെ​യ്‌​തെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍ന്നി​രു​ന്നു.

ര​ഞ്ജി ട്രോ​ഫി​ക്കി​ട​യി​ല്‍ ബാ​റ്റ് പൊ​ട്ടി​ച്ച​തി​നോ​ടൊ​പ്പം ആ​രോ​ടും പ​റ​യാ​തെ ഡ്ര​സിംഗ്റൂം ​വി​ട്ട സ​ഞ്ജു പി​ന്നീ​ട് വി​വാ​ദ​നാ​യ​ക​നാ​കു​ക​യാ​യി​രു​ന്നു. അ​ച്ഛ​ന്‍ സാം​സ​ണ്‍ കൂ​ടി ഈ ​പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടു​ക​യു​മൊ​ക്കെ ചെ​യ്ത​തോ​ടെ സ​ഞ്ജു ആ​കെ പു​ലി​വാ​ലു പി​ടി​ച്ചു.

ഒ​ടു​വി​ല്‍ എ​ല്ലാ​ത്തി​നും മാ​പ്പു​പ​റ​ഞ്ഞ് സ​ഞ്ജു ക​ളി​യി​ല്‍ മാ​ത്രം ശ്ര​ദ്ധി​ക്കു​ക​യാ​യി​രു​ന്നു. ത​ന്നെ വി​മ​ര്‍ശി​ച്ച​വ​ര്‍ക്കൊ​ക്കം ചു​ട്ട മ​റു​പ​ടി കൊ​ടു​ക്കാ​നു​ള്ള ആ​യു​ധ​ങ്ങ​ള്‍ രാ​കി മി​നു​ക്കി​യ സ​ഞ്ജു ഇ​പ്പോ​ള്‍ ഇ​താ മി​ന്നും ഫോ​മി​ലെ​ത്തി​യി​രി​ക്കു​ന്നു.

ഐ​പി​എ​ലി​ല്‍ റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റി​നെ​തി​രേ സ​ഞ്ജു​വി​ന്‍റെ ക്ലാ​സ് പ്ര​ക​ട​ന​ത്തി​ല്‍ ഡ​ല്‍ഹി ഡെ​യ​ര്‍ ഡെ​വി​ള്‍സി​നു ത​ക​ര്‍പ്പ​ന്‍ വി​ജ​യം. 63 പ​ന്തി​ല്‍ 102 റ​ണ്‍സ് നേ​ടി​യ സ​ഞ്ജു​വി​ന്‍റെ ഐ​പി​എ​ലി​ലെ ക​ന്നി സെ​ഞ്ചു​റി ഡ​ല്‍ഹി​യു​ടെ വി​ജ​യം അ​നാ​യാ​സ​മാ​ക്കി. ഈ ​നേ​ട്ട​ത്തെ​ക്കു​റി​ച്ച് വ​ള​രെ വി​കാ​ര​ഭ​രി​ത​നാ​യാ​ണ് സ​ഞ്ജു പ്ര​തി​ക​രി​ച്ച​ത്. ത​ന്‍റെ മി​ക​വി​നു കാ​ര​ണ​ക്കാ​ര​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡാ​ണെ​ന്നാ​ണ് സ​ഞ്ജു പ​റ​ഞ്ഞ​ത്.

ഡ​ല്‍ഹി ഡെ​യ​ര്‍ ഡെ​വി​ള്‍സി​ന്‍റെ ഭാ​ഗ​മാ​യ​തി​ല്‍ താ​ന്‍ ഏ​റെ സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്നും രാ​ഹു​ല്‍ ‘’സ​ര്‍’’ ന​ല്‍കി​യ വ​ലി​യ പി​ന്തു​ണ മു​ത​ല്‍ക്കൂ​ട്ടാ​യെ​ന്നു സ​ഞ്ജു പ​റ​ഞ്ഞു.ടീ​മി​നെ എ​ന്‍റെ പ്ര​ക​ട​ന​ത്തി​ലും മ​ത്സ​രം ടീം ​ജ​യി​ച്ച​തി​ലും ഞാ​ന്‍ വ​ള​രെ​യേ​റെ സ​ന്തു​ഷ്ട​നാ​ണ്. ഈ ​ടീ​മി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ലും രാ​ഹു​ല്‍ സാ​റി​ന്‍റെ കൂ​ടെ ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​തി​ലും ഞാ​ന്‍ സ​ന്തോ​ഷി​ക്കു​ന്നു. ആ​രാ​ധ​ക​ര്‍ ന​ല്‍കു​ന്ന പി​ന്തു​ണ കൂ​ടു​ത​ല്‍ ക​രു​ത്ത​നാ​ക്കു​ന്നു. -സ​ഞ്ജു പ​റ​ഞ്ഞു.

സ​ഹ​താ​ര​ങ്ങ​ളും മ​റ്റും സ​ഞ്ജു​വി​നെ പ്ര​ശം​സ​ക​ള്‍കൊ​ണ്ടു മൂ​ടു​ക​യാ​ണ്. മ​ത്സ​രം ജ​യി​ക്കാ​നാ​യ​ത് ടീ​മി​ന് പു​തി​യ ആ​ത്മ​വി​ശ്വാ​സം ന​ല്‍കി​യെ​​ന്നും സ​ഞ്ജു​വി​ന്‍റെ ബാ​റ്റിം​ഗ് മി​ക​വി​നെ പു​ക​ഴ്ത്തി. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി താ​ര​ങ്ങ​ള്‍ ഡ​ല്‍ഹി ടീ​മി​ലു​ണ്ടെ​ന്നും അ​താ​ണ് ടീ​മി​ന്‍റെ ക​രു​ത്തെ​ന്നും സ​ഹീ​ര്‍ഖാ​ന്‍ പ​റ​ഞ്ഞു.

പൂ​ന സൂ​പ്പ​ര്‍ ജെ​യ്ന്‍റ്സി​നെ​തി​രെ 97 റ​ണ്‍സി​ന്‍റെ ത​ക​ര്‍പ്പ​ന്‍ ജ​യ​മാ​ണ് ഡ​ല്‍ഹി ഡെ​യ​ര്‍ ഡെ​വി​ള്‍സ് ക​ഴി​ഞ്ഞ ദി​വ​സം സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​സീ​സ​ണി​ലെ ആ​ദ്യ സെ​ഞ്ചു​റി​യാ​ണ് സ​ഞ്ജു സ്വ​ന്ത​മാ​ക്കി​യ​ത്. എ​ട്ടു ബൗ​ണ്ട​റി​യും അ​ഞ്ചു പ​ടു​കൂ​റ്റ​ന്‍ സി​ക്‌​സും ഉ​ള്‍പ്പെ​ടു​ന്ന​താ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. ഐ​പി​എ​ലി​ല്‍ സ​ഞ്ജു​വി​ന്‍റെ ഉ​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ കൂ​ടി​യാ​ണി​ത്.

ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ കൂ​ടി​യാ​ണി​ത്. കു​റി​ച്ച സ​ഞ്ജു​വി​ന്‍റെ മി​ക​വി​ല്‍ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 205 റ​ണ്‍സാ​ണ് ഡ​ല്‍ഹി നേ​ടി​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ വ​മ്പ​ന​ടി​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞ ക്രി​സ് മോ​റി​സും (ഒ​ന്‍പ​ത് പ​ന്തി​ല്‍ 38) ഡ​ല്‍ഹി സ്‌​കോ​ര്‍ 200 ക​ട​ക്കു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പൂ​ന 108 റ​ണ്‍സി​നു പു​റ​ത്താ​യി.

ഡ​ല്‍ഹി​ക്കു​വേ​ണ്ടി സെ​ഞ്ചു​റി നേ​ടു​ന്ന ആ​റാ​മ​ത്തെ ബാ​റ്റ്സ്മാ​നാ​ണ് 22 വ​യ​സ്സു​കാ​ര​നാ​യ സ​ഞ്ജു. കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടി​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ സ​ഞ്ജു ര​ണ്ടാ​മ​തെ​ത്തി. അ​തി​നി​ടെ, സ​ഞ്ജു​വി​നെ അ​ഭി​ന​ന്ദ​നം കൊ​ണ്ടു മൂ​ടി ഐ​പിഎലി​ലെ ആ​ദ്യ സെ​ഞ്ചൂ​റി​യ​ന്‍ ബ്ര​ണ്ട​ന്‍ മ​ക്ക​ല്ലം. അ​വ​ന്‍റെ ക​ളി കാ​ണാ​ന്‍ ഞാ​ന്‍ വ​ള​രെ ഇ​ഷ്ട​പ്പെ​ടു​ന്നു. മി​ക​ച്ച ഭാ​വി​യു​ണ്ട് – മ​ക്ക​ല്ലം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. 2008ല്‍ ​റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നാ​യി 73 പ​ന്തി​ല്‍ നി​ന്ന് 158 റ​ണ്‍സാ​ണ് മ​ക്ക​ല്ലം അ​ടി​ച്ചെ​ടു​ത്ത​ത്.

Related posts